കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് നൽകി - കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ
ക്രിമിനൽ നടപടികൾ റദ്ദാക്കാൻ വിസമ്മതിച്ച ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് നൽകിയത്.
![കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് നൽകി SUPREME COURT BS Yeddyurappa Supreme Court BS Yeddyurappa News Karnataka Chief Minister BS Yeddyurappa കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് നൽകി കർണാടക മുഖ്യമന്ത്രി കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ സുപ്രീം കോടതി നോട്ടീസ് നൽകി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10400031-1038-10400031-1611747660255.jpg)
ന്യൂഡൽഹി: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്കെതിരായ അനധികൃത ഭൂമി ഇടപാട് കേസ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടിക്കെതിരെ യെദ്യൂരപ്പ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി സ്റ്റേ അനുവദിച്ചത്. യെദ്യൂരപ്പക്കെതിരായ അറസ്റ്റും ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തു. നിലവിൽ മുഖ്യമന്ത്രി ആയ ഒരാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. യെദ്യൂരപ്പക്കെതിരായ കേസുകള്‍ റദാക്കാൻ സമർപ്പിച്ച എഫ്.ഐ.ആർ കഴിഞ്ഞ ദിവസം കർണാടക ഹൈകോടതി തള്ളിയിരുന്നു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് യെദ്യൂരപ്പക്ക് വേണ്ടി ഹാജരായത്.