ന്യൂഡൽഹി:മഹാരാഷ്‌ട്ര മന്ത്രിയ്‌ക്കെതിരെയുള്ള അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി നിരസിച്ചു. സിബിഐ അന്വേഷണത്തിനായി പരംബീർ സിംഗ് ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് അഴിമതി നടത്തിയെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ മുൻ പൊലീസ് മേധാവി പരംബീർ സിംഗ് നൽകിയ അപേക്ഷയാണ് നിരസിച്ചത്. തുടർന്ന് സിംഗ് സുപ്രീംകോടതിയിലുള്ള അപേക്ഷ പിൻവലിച്ചു.
സിബിഐ അന്വേഷണം; പരം ബിർ സിംഗ് ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രീംകോടതി - സിബിഐ അന്വേഷണം വേണമെന്നാവശ്യം
ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് അഴിമതി നടത്തിയെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ മുൻ പൊലീസ് മേധാവി പരം ബിർ സിംഗ് നൽകിയ അപേക്ഷ സുപ്രീംകോടതി നിരസിച്ചു.
![സിബിഐ അന്വേഷണം; പരം ബിർ സിംഗ് ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രീംകോടതി Param Bir Singh Param Bir Singh plea in supreme court param bir singh seeks CBI investigation പരം ബിർ സിംഗ് പരം ബിർ സിംഗ് ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രീം കോടതി സിബിഐ അന്വേഷണം വേണമെന്നാവശ്യം അനിൽ ദേശ്‌മുഖ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11136814-232-11136814-1616568945099.jpg)
സിബിഐ അന്വേഷണം വേണമെന്നാവശ്യം; പരം ബിർ സിംഗ് ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രീം കോടതി
അഴിമതി ആരോപണം വളരെ ഗുരുതരമാണെന്നും എന്തുകൊണ്ടാണ് നേരത്തെ തന്നെ ബോംബെ ഹൈക്കോടതിയെ സമീപിക്കാത്തതെന്നും സിംഗിനുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ രോഹത്‌ഗിയോട് സുപ്രീംകോടതി ചോദിച്ചു. ഉടൻ ബോംബെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരംബീർ സിംഗ്.