ന്യൂഡൽഹി: ബോംബെ ഹൈക്കോടതിയുടെ പേര് മഹാരാഷ്‌ട്ര ഹൈക്കോടതി എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് മുൻ ജഡ്‌ജി നൽകിയ ഹർജി സുപ്രീം കോടതി തളളി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഇത്തരം വിഷയങ്ങളിൽ തീരുമാനം എടുക്കേണ്ടത് നിയമനിർമാണം നടത്തുന്നവരാണെന്നും ഈ ആവശ്യം ഉന്നയിക്കാൻ എന്ത് മൗലികാവകാശമാണ് ഹർജിക്കാരനുള്ളതെന്നും കോടതി പരാമർശിച്ചു.
ബോംബെ ഹൈക്കോടതിയുടെ പേര് മാറ്റണമെന്ന ഹർജി സുപ്രീം കോടതി തളളി
26 വർഷം ജഡ്‌ജിയായി സേവനമനുഷ്‌ഠിച്ച വി പി പാട്ടീലാണ് ഹർജി സമർപ്പിച്ചത്. സ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്
ബോംബെ ഹൈക്കോടതിയുടെ പേര് മഹാരാഷ്‌ട്ര ഹൈക്കോടതി എന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തളളി
26 വർഷം ജഡ്‌ജിയായി സേവനമനുഷ്‌ഠിച്ച വി പി പാട്ടീലാണ് ഹർജി സമർപ്പിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട അധികാരികൾക്കും അവരുടെ ഹൈക്കോടതികളുടെ പേരുകൾ അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളുടെ പേരിന് അനുസൃതമായി മാറ്റാൻ നിർദേശിക്കണമെന്ന് പാട്ടീൽ ആവശ്യപ്പെട്ടിട്ടുണ്ട്. 'മഹാരാഷ്‌ട്ര' എന്ന വാക്ക് ഒരു മഹാരാഷ്‌ട്രക്കാരന്‍റെ ജീവിതത്തിൽ വളരെ സവിശേഷമാണെന്നും അതിനാൽ ഇത് ഹൈക്കോടതിയുടെ പേരിലും കൊണ്ടുവരണമെന്നും അദ്ദേഹം ഹര്‍ജിയില്‍ വാദിച്ചു.