ന്യൂഡൽഹി : കൊവാക്‌സിൻ, കൊവിഷീൽഡ്, സ്‌പുട്‌നിക് വി എന്നീ വാക്‌സിനുകളുടെ നാളിതുവരെയുള്ള കണക്കുകൾ സമർപ്പിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി.വാക്‌സിൻ വാങ്ങിയതിന്‍റെയും വിതരണം ചെയ്‌തതിന്‍റെയു വിശദാംശങ്ങള്‍ ഹാജരാക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. സംഭരണ ഓർഡറുകള്‍ സ്വീകരിച്ച തിയ്യതി, ഡോസുകളുടെ എണ്ണം, വിതരണം ചെയ്ത തിയ്യതി, ഇനി നല്‍കാന്‍ ഉദ്ദേശിക്കുന്ന തിയ്യതി എന്നിവയെല്ലാം വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേന്ദ്രം സംസ്ഥാനങ്ങൾക്ക് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തതിന്‍റെ വിശദാംശങ്ങള്‍ കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രത്തോട് വാക്‌സിൻ കണക്കുകൾ സമർപ്പിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി - കൊവിഡ് വാക്‌സിനേഷനെക്കുറിച്ച് സുപ്രീം കോടതി
കേന്ദ്രം സംസ്ഥാനങ്ങൾക്ക് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തതിന്‍റെ വിശദാംശങ്ങളും കൈമാറണം.
Also Read:സൗജന്യ വാക്സിനായി ശബ്‌ദമുയർത്താൻ പൗരന്മാരോട് അഭ്യര്‍ഥിച്ച് രാഹുൽ ഗാന്ധി
വാക്‌സിൻ സംബന്ധിച്ച എല്ലാ രേഖകളും രണ്ട് ആഴ്ചയ്ക്കകം സമർപ്പിക്കണം. ഒന്നാം ഡോസ്, രണ്ടാം ഡോസ് എന്നിവ നൽകിയവരുടെ കണക്ക് പ്രത്യേകം നല്‍കണം. ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേന്ദ്രത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. മ്യൂക്കർമൈക്കോസിസ് ചികിത്സയ്ക്കുള്ള മരുന്ന് ലഭ്യത ഉറപ്പാക്കാൻ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടികളും കോടതിയിൽ സമർപ്പിക്കണം.വിഷയത്തിൽ വിശദമായ വാദം ജൂൺ 30ന് കേൾക്കുമെന്നും കോടതി അറിയിച്ചു.