കേരളം

kerala

ETV Bharat / bharat

പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ മൂല്യനിർണയം; തീരുമാനം ഉടൻ അറിയിക്കണമെന്ന് സുപ്രീം കോടതി - സി.ബി.എസ്.ഇ

ജസ്‌റ്റിസ് എ.എം ഖാൻവിൽക്കർ, ജസ്‌റ്റിസ് ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Supreme Court  ICSE and CBSE  evaluation method for Class 12 students  ICSE CBSE board exams cancelled  പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ മൂല്യനിർണയം  സുപ്രീം കോടതി  ഐ.സി.എസ്.ഇ  സി.ബി.എസ്.ഇ  പ്ലസ് ടു വിദ്യാർഥികളുടെ മൂല്യനിർണയം
പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ മൂല്യനിർണയം

By

Published : Jun 3, 2021, 2:02 PM IST

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ മൂല്യനിർണയം എങ്ങനെ നടത്തുമെന്ന കാര്യത്തിൽ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി. ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ എന്നിവയ്‌ക്കാണ് സുപ്രീം കോടതി നിർദേശം നൽകിയിരിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. ഉന്നത വിദ്യാഭ്യാസ പ്രവേശനം സംബന്ധിച്ച് വിദ്യാർത്ഥികളുടെ ആശങ്കയും സുപ്രീം കോടതി ഉയർത്തിയിരുന്നു.

ജസ്‌റ്റിസ് എ.എം ഖാൻവിൽക്കർ, ജസ്‌റ്റിസ് ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് അഭിഭാഷകയായ മമത ശർമ സമർപ്പിച്ച ഹർജി പരിഗണിച്ചത്. പരീക്ഷ മാറ്റി വയ്‌ക്കുന്നത് വിദേശ സർവകലാശാലകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളെ ബാധിക്കുമെന്നും ഹർജിയിൽ പറയുന്നുണ്ട്. വിദേശ സർവകലാശാലകളിൽ ഒരു നിശ്ചിത സമയത്തേക്ക് മാത്രമേ പ്രവേശനം ലഭ്യമാകൂ.

Also Read:സിബിഎസ്‌സി പരീക്ഷ റദ്ദാക്കല്‍ വിദ്യാർഥി സൗഹൃദമെന്ന് നരേന്ദ്ര മോദി

ABOUT THE AUTHOR

...view details