കേരളം

kerala

ETV Bharat / bharat

രാഹുൽ ഗാന്ധിക്ക് സ്റ്റേ നിഷേധിച്ച ഹൈക്കോടതി ജഡ്‌ജി ഉൾപ്പെടെയുള്ളവരെ സ്ഥലം മാറ്റി - ജസ്റ്റിസ് ഹേമന്ദ് എം പ്രച്ഛക്ക്

ഗുജറാത്ത് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ഹേമന്ദ് എം പ്രച്ഛക്കിനെ പട്‌നയിലേക്ക് സ്ഥലം മാറ്റി. 23 ജഡ്‌ജിമാർക്ക് കൂട്ടസ്ഥലം മാറ്റവുമായി സുപ്രീം കോടതി കൊളീജിയം.

Rahul Gandhi  supreme court collegium  transfer of judges including Gujarat HC Judge  transfer of judges  transfer of supreme court judges  supreme court collegium transfer of judges  Gujarat HC Judge  രാഹുൽ ഗാന്ധിക്ക് സ്റ്റേ നിഷേധിച്ച ഹൈക്കോടതി ജഡ്‌ജി  ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ഹേമന്ദ് എം പ്രച്ഛക്ക്  ഗുജറാത്ത് ഹൈക്കോടതി ജഡ്‌ജിക്ക് സ്ഥലം മാറ്റം  സുപ്രീംകോടതി കൊളീജിയം  ജഡ്‌ജിമാർക്ക് സ്ഥലം മാറ്റം  ജസ്റ്റിസ് പ്രച്ഛക്ക്  ജസ്റ്റിസ് ഹേമന്ദ് എം പ്രച്ഛക്ക്  ജഡ്‌ജിമാർക്ക് കൂട്ടസ്ഥലംമാറ്റം
സുപ്രീം കോടതി

By

Published : Aug 11, 2023, 12:57 PM IST

ന്യൂഡൽഹി : രാഹുൽ ഗാന്ധിക്ക് സ്റ്റേ നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ഹേമന്ദ് എം പ്രച്ഛക്കിനെ സ്ഥലം മാറ്റി സുപ്രീം കോടതി കൊളീജിയം. പട്‌ന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനാണ് ശുപാർശ. ഉത്തരവിൽ 'മെച്ചപ്പെട്ട നീതി നടപ്പാക്കാൻ' എന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥലം മാറ്റം.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയമാണ് ശുപാർശ ചെയ്‌തത്. ഗുജറാത്ത് ഹൈക്കോടതി ജഡ്‌ജി ഉൾപ്പെടെ 23 ഹൈക്കോടതി ജഡ്‌ജിമാരെ സ്ഥലം മാറ്റാനാണ് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്‌തത്. ജസ്റ്റിസുമാരായ എസ്‌കെ കൗൾ, സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ കൊളീജിയം 2023 ഓഗസ്റ്റ് 3ന് യോഗം ചേർന്നിരുന്നു. യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മികച്ച നീതിനിർവഹണത്തിനായി ഹൈക്കോടതികളിലെ 23 ജഡ്‌ജിമാരെ സ്ഥലം മാറ്റാൻ ശുപാർശ ചെയ്‌തതായി യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു.

രാഹുൽ ഗാന്ധിക്ക് സ്റ്റേ നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി ജഡ്‌ജിക്കും സ്ഥലം മാറ്റം : 2019ൽ കർണാടകയിലെ സൂറത്തിൽ വച്ച് തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ നടത്തിയ 'മോദി' പരാമർശത്തെ തുടർന്നാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി രണ്ട് വർഷത്തെ തടവുശിക്ഷ വിധിച്ചത്. തുടർന്ന് ശിക്ഷ വിധി സ്റ്റേ ചെയ്യാൻ ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി നൽകി. എന്നാൽ ഗുജറാത്ത് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് പ്രച്ഛക് ശിക്ഷ രാഹുൽ ഗാന്ധിയുടെ ഹർജി തള്ളിക്കൊണ്ട് ശിക്ഷ വിധി സ്റ്റേ ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു, ഇതിന് പിന്നാലെ രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചു. തുടർന്ന് സുപ്രീം കോടതി രാഹുൽ ഗാന്ധിക്ക് അനുകൂലമായി ശിക്ഷ സ്റ്റേ ചെയ്‌തു. ജസ്റ്റിസ് ഹേമന്ദ് എം പ്രച്ഛക്കിനെ പട്‌നയിലേക്ക് സ്ഥലം മാറ്റാനാണ് തീരുമാനം.

കൂട്ടസ്ഥലം മാറ്റം

  • ജസ്റ്റിസ് വിവേക് കുമാർ സിംഗ് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് മദ്രാസ് ഹൈക്കോടതിയിലേക്ക്,
  • ജസ്റ്റിസ് അൽപേഷ് വൈ കോഗ്ജെ ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക്
  • ജസ്റ്റിസ് കുമാരി ഗീതാ ഗോപി ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് മദ്രാസ് ഹൈക്കോടതിയിലേക്ക്
  • ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛക് ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് പട്‌ന ഹൈക്കോടതിയിലേക്ക്
  • ജസ്റ്റിസ് സമീർ ജെ ദവെ ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് രാജസ്ഥാൻ ഹൈക്കോടതിയിലേക്ക്
  • ജസ്റ്റിസ് അരവിന്ദ് സിംഗ് സാംഗ്വാൻ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക്
  • ജസ്റ്റിസ് അവ്‌നീഷ് ജിംഗൻ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിൽ നിന്ന് ഗുജറാത്ത് ഹൈക്കോടതിയിലേക്ക്
  • ജസ്റ്റിസ് രാജ് മോഹൻ സിംഗ് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിൽ നിന്ന് മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക്
  • ജസ്റ്റിസ് അരുൺ മോംഗ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിൽ നിന്ന് രാജസ്ഥാൻ ഹൈക്കോടതിയിലേക്ക് എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്.
  • അലഹബാദിലെ ജുഡിക്കേച്ചർ ഹൈക്കോടതി ജഡ്‌ജിയായ ജസ്റ്റിസ് പ്രകാശ് പാഡിയയെ ജാർഖണ്ഡ് ഹൈക്കോടതിയിലേക്ക്
  • അലഹബാദിലെ ജുഡീഷ്യൽ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് എസ് പി കേശർവാണിയെ കൽക്കട്ടയിലെ ഹൈക്കോടതിയിലേക്ക്
  • ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് സി മാനവേന്ദ്രനാഥ് റോയിയെ ഗുജറാത്ത് ഹൈക്കോടതിയിലേക്ക്
  • അലഹബാദിലെ ജുഡീഷ്യൽ ഹൈക്കോടതി ജഡ്‌ജിയായ ജസ്റ്റിസ് രാജേന്ദ്ര കുമാർ-IV-നെ മധ്യപ്രദേശിലെ ഹൈക്കോടതിയിലേക്ക്
  • ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദുപ്പാല വെങ്കിട രമണയെ മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക്
  • കൽക്കട്ട ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് ശേഖർ ബി സറഫിനെ അലഹബാദിലെ ജുഡിക്കേച്ചർ ഹൈക്കോടതിയിലേക്ക്
  • കൽക്കട്ട ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ലപിത ബാനർജിയെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക്
  • കൽക്കട്ട ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ബിബേക് ചൗധരി പട്‌നയിലെ ജുഡിക്കേച്ചർ ഹൈക്കോടതിയിലേക്ക്
  • ജസ്‌റ്റിസ് ജി അനുപമ ചക്രവർത്തിയെ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് പട്‌നയിലെ ജുഡീഷ്യൽ ഹൈക്കോടതിയിലേക്ക്
  • ജസ്റ്റിസ് മുന്നൂരി ലക്ഷ്‌മൺ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് രാജസ്ഥാൻ ഹൈക്കോടതിയിലേക്ക്
  • ജസ്‌റ്റിസ് മധുരേഷ് പ്രസാദ് പട്‌നനയിലെ ജുഡിക്കേച്ചർ ഹൈക്കോടതിയിൽ നിന്ന് കൽക്കട്ട ഹൈക്കോടതിയിലേക്ക്
  • ജസ്റ്റിസ് നരേന്ദർ ജി കർണാടക ഹൈക്കോടതിയിൽ നിന്ന് ഒഡിഷ ഹൈക്കോടതിയിലേക്ക്
  • ജസ്റ്റിസ് എം സുധീർ കുമാർ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് കൽക്കട്ട ഹൈക്കോടതിയിലേക്ക്
  • ജസ്റ്റിസ് സി സുമലത തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഗുജറാത്ത് ഹൈക്കോടതിയിലേക്ക്

ABOUT THE AUTHOR

...view details