ന്യൂഡൽഹി: സുപ്രീം കോടതിയിൽ രണ്ട് വനിതാ ജഡ്‌ജിമാർ കൂടിയെത്തിയേക്കുമെന്ന് സൂചന. ജസ്റ്റിസ് ആർ ഭാനുമതി, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവർ വിരമിച്ച ഒഴിവിലേക്കാണ് പുതിയ പേരുകൾ പരിഗണിക്കുന്നത്. ഇവരെ കൂടാതെ വിരമിച്ച ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് ദീപക് ഗുപ്‌ത എന്നിവരുടെ ഒഴിവിലേക്കും പുതിയ നിയനങ്ങൾ ഉണ്ടാകും.
സുപ്രീം കോടതിയിൽ രണ്ട് വനിതാ ജഡ്‌ജിമാർ കൂടിയെത്തിയേക്കും - കൊളീജിയം യോഗം ചേർന്നു
ജസ്റ്റിസ് ആർ ഭാനുമതി, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവർ വിരമിച്ച ഒഴിവിലേക്കാണ് പുതിയ പേരുകൾ പരിഗണിക്കുന്നത്.
സുപ്രീം കോടതിയിൽ രണ്ട് വനിതാ ജഡ്‌ജിമാർ കൂടിയെത്തിയേക്കും
പുതിയ ജഡ്‌ജിമാരുടെ നിയമനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സുപ്രീം കോടതി കൊളീജിയം യോഗം ചേർന്നിരുന്നു. സുപ്രീം കോടതി ജഡ്‌ജിമാരെ നിയമിക്കാൻ അധികാരമുള്ള സമിതി ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ജസ്റ്റിസ് ആർ എഫ് നരിമാൻ എന്നിവരടങ്ങുന്നതാണ് കൊളീജിയം.