കേരളം

kerala

By

Published : Jan 7, 2022, 11:32 AM IST

Updated : Jan 7, 2022, 2:20 PM IST

ETV Bharat / bharat

നീറ്റ് പിജി; ഒബിസി സംവരണം ശരിവച്ച് സുപ്രീകോടതി

മുന്നാക്ക സംവരണത്തിലെ ഭരണഘടന സാധുത വിശദമായി കോടതി പരിശോധിക്കും.

neet pg med counselling  ഒബിസി സംവരണം ശരിവച്ച് സുപ്രീകോടതി  latest national news  മിന്നോക്ക സംവരണവും കോടതി അനുവധിച്ചു  ഭരണഘടന സാധുത വിശദമായി പരിശോധിക്കും  നീറ്റ് പിജി ഒബിസി സംവരണം
ഒബിസി സംവരണം ശരിവച്ച് സുപ്രീകോടതി

ന്യൂഡൽഹി: നീറ്റ് പിജി ഒബിസി സംവരണം സുപ്രീകോടതി ശരിവച്ചു. ഒബിസി വിഭാഗക്കാർക്ക് 27 ശതമാനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ശതമാനം ക്വാട്ടയുമാണ് അനുവദിച്ചിരിക്കുന്നത്. മുന്നാക്ക സംവരണം ഈ വർഷത്തേക്ക് നടപ്പാക്കാനും കോടതി അനുമതി നല്‍കി.

എട്ട് ലക്ഷം രൂപ വാര്‍ഷിക വരുമാനമെന്ന നിവിലെ മാനദണ്ഡ പ്രകാരം പത്ത് ശതമാനം മുന്നാക്ക സംവരണം നടപ്പാക്കാനുള്ള താല്‍ക്കാലിക അനുമതി മാത്രമാണ് കോടതി നല്‍കിയത്. കൗണ്‍സിലിംഗ് എത്രയും പെട്ടെന്ന് നടക്കേണ്ട സാഹചര്യത്തില്‍ മാനദണ്ഡങ്ങളില്‍ ഈ വര്‍ഷം മാറ്റം വരുത്തരുതെന്ന കേന്ദ്രത്തിന്‍റെ ആവശ്യം അംഗീകരിച്ചാണ് കോടതി വിധി. മുന്നാക്ക സംവരണത്തിൽ ഭരണഘടന സാധുത വിശദമായി പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം.

വിഷയത്തിൽ മാർച്ച് മൂന്നിന് സ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വിശദമായി വാദം കേൾക്കും.

ALSO READ ഞ്ചാബിലെ സുരക്ഷ വീഴ്‌ച: തെളിവ് സംരക്ഷിക്കാൻ സുപ്രീംകോടതി നിർദേശം

Last Updated : Jan 7, 2022, 2:20 PM IST

ABOUT THE AUTHOR

...view details