ന്യൂഡല്‍ഹി:പെഗാസസില്‍ അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിക്കുമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച ഉത്തരവ് അടുത്തയാഴ്ച ഇറങ്ങും. സമിതി അംഗങ്ങളെ തീരുമാനിക്കാന്‍ ഒരാഴ്ച സമയം വേണമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ അറിയിച്ചു.
സാങ്കേതിക വിദ്ഗധരെ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ കമ്മിറ്റി. വിഷയത്തില്‍ അന്വേഷണ സംഘം രൂപീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സിജെഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മറ്റൊരു കേസ് പരിഗണിക്കവേയായിരുന്നു പെഗാസസില്‍ കോടതിയുടെ പ്രതികരണം. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയ സമീപിച്ച ചില വിദഗ്ധര്‍ പിന്നീട് സഹകരിക്കാന്‍ തയ്യാറായില്ലെന്നും കോടതി നിരീക്ഷിച്ചു. മൂന്ന് - നാല് ദിവസത്തിനുള്ളില്‍ ഉത്തരവ് ഉണ്ടാവുമെന്നാണ് കേസ് പരിഗണിച്ച കോടതി നേരത്തെ അറിയിച്ചിരുന്നത്.