കേരളം

kerala

ETV Bharat / bharat

റദ്ദാക്കിയ വകുപ്പില്‍ കേസ്; ഹൈക്കോടതികൾക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി

റദ്ദാക്കിയ വകുപ്പ് പ്രകാരം ആക്ഷേപകരമായ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്ന വ്യക്തിക്ക് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാം.

SC notice to states  UTs and HCs on people being still booked under scrapped section 66A of IT Act  ഹൈക്കോടതികൾക്കുൾപ്പെടെ നോട്ടീസ് അയച്ച് സുപ്രീം കോടതി  സുപ്രീം കോടതി  ഐടി നിയമം
SC notice to states, UTs and HCs on people being still booked under scrapped section 66A of IT Act

By

Published : Aug 2, 2021, 10:57 PM IST

ന്യൂഡൽഹി: 2015ൽ സുപ്രീം കോടതി റദ്ദാക്കിയ ഇൻഫർമേഷൻ ടെക്നോളജി ആക്റ്റിന്‍റെ സെക്ഷൻ 66എ പ്രകാരം പൊതുജനങ്ങള്‍ക്കെതിരെ ഇപ്പോഴും കേസ് എടുക്കുന്നുണ്ടെന്ന് എൻജിഒ ആയ പിയുസിഎൽന്‍റെ ഹർജിയിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഹൈക്കോടതി രജിസ്ട്രാർ ജനറലുമാർക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി.

ജസ്റ്റീസുമാരായ ആർഎഫ് നരിമാൻ, ബി ആർ ഗവായി എന്നിവരുടെ ബെഞ്ച് പറഞ്ഞു, പൊലീസ് സംസ്ഥാന വിഷയമായതിനാൽ സംസ്ഥാന സർക്കാരുകളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കക്ഷിയാക്കിക്കൊണ്ട് സമഗ്രമായ ഉത്തരവ് പാസാക്കാൻ കഴിയുമെന്നും അതുവഴി ഒറ്റത്തവണ കൊണ്ട് പരിഹരിക്കപ്പെടുമെന്നും ജസ്റ്റിസുമാരായ ആർഎഫ് നരിമാൻ, ബി ആർ ഗവായി എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു.

അത്തരം കേസുകൾ ഇപ്പോഴും വിചാരണക്ക് വയ്ക്കുന്ന പൊലീസും ജുഡീഷ്യറിയും ഇത്തരം കേസുകളുടെ രണ്ട് വശങ്ങൾ ഉണ്ടെന്നും എൻജിഒയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരീഖ് പറഞ്ഞു. ഹർജിയിൽ എല്ലാ ഹൈക്കോടതികൾക്കും നോട്ടീസ് അയയ്ക്കാമെന്ന് പറഞ്ഞ സുപ്രീം കോടതി നാല് ആഴ്ചകൾക്ക് ശേഷം വാദം കേൾക്കാനായി കേസ് ലിസ്റ്റ് ചെയ്തു.

Also Read: ഗോവ പീഡനം; മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് എതിരെ പ്രതിഷേധം: #JeeneDo Campaign

2015 ൽ സുപ്രീം കോടതി വിധി പ്രകാരം റദ്ദാക്കിയ വകുപ്പ് പ്രകാരം പൊതുജനങ്ങള്‍ക്കെതിരെ ഇപ്പോഴും കേസെടുക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ജൂലൈ 5ന് സുപ്രീം കോടതി പറഞ്ഞിരുന്നു. റദ്ദാക്കിയ വകുപ്പ് പ്രകാരം ആക്ഷേപകരമായ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്ന വ്യക്തിക്ക് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാം.

ABOUT THE AUTHOR

...view details