ന്യൂഡല്‍ഹി:എസ്‌ബിഐ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് വര്‍ധിപ്പിച്ചു. വര്‍ധനവ് ഈ മാസം 15 മുതല്‍ (2022 ഫെബ്രുവരി) പ്രബല്യത്തില്‍.
മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തില്‍ താഴെ വരെ കാലയളവിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ നിരക്ക് 5.3ശതമാനത്തില്‍ നിന്ന് 5.45 ശതമാനമായി വര്‍ധിപ്പിച്ചു. ഇതേകാലയളവിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പലിശ നിരക്ക് 5.8ശതമാനത്തില്‍ നിന്ന് 5.95 ശതമാനമായാണ് വര്‍ധിപ്പിച്ചത്.
രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെ വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് 5.10 ശതമാനത്തില്‍ നിന്ന് 5.20 ശതമാനമായാണ് വര്‍ധിപ്പിച്ചത്. സമാന രീതിയിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലഭ്യമാകുന്ന പലിശനിരക്ക് 5.60 ശതമാനത്തില്‍ നിന്ന് 5.70 ശതമാനമായും വര്‍ധിപ്പിച്ചു.
അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലയളവിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 5.40 ശതമാനത്തില്‍ നിന്ന് 5.50 ശതമാനമായി വര്‍ധിപ്പിച്ചു. ഇതേകാലയളവിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലഭ്യമാകുന്ന പലിശനിരക്ക് 6.2 ശതമാനത്തില്‍ നിന്ന് 6.3 ശതമാനമായാണ് വര്‍ധിപ്പിച്ചത്.
രണ്ട് കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കാണ് മേല്‍പ്പറഞ്ഞ പലിശ നിരക്കുകള്‍ ബാധകമാകുക. രണ്ട് വര്‍ഷംവരെ കാലയളവുള്ള സ്ഥിരം നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ എസ്‌ബിഐ മാറ്റം വരുത്തിയിട്ടില്ല.
ALSO READ:കൊവിഡ് പ്രതിസന്ധി ; എല്‍.ഐ.സി പോളിസികളില്‍ ഇടിവ്