ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ശാഖ പ്രസിഡന്‍റ് എസ്റ്റേറ്റിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രപതി ഭവൻ പരിസരത്തെ എസ്ബിഐയുടെ ആദ്യ ശാഖയാണിത്. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ, ധനമന്ത്രി ഡോ. ഭഗവത് കിഷൻറാവു കാരാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ദിനേശ് ഖര എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രസിഡന്‍റ് എസ്റ്റേറ്റിൽ എസ്ബിഐ ബ്രാഞ്ച്; ആദ്യ അക്കൗണ്ട് എടുത്ത് രാം നാഥ് കോവിന്ദ് - ram nath kovind
രാഷ്ട്രപതി ഭവൻ പരിസരത്തെ എസ്ബിഐയുടെ ആദ്യ ശാഖയാണിത്.
![പ്രസിഡന്‍റ് എസ്റ്റേറ്റിൽ എസ്ബിഐ ബ്രാഞ്ച്; ആദ്യ അക്കൗണ്ട് എടുത്ത് രാം നാഥ് കോവിന്ദ് sbi first branch rashtrapati bhavan presidents estate എസ്ബിഐ ram nath kovind രാം നാഥ് കോവിന്ദ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12561105-736-12561105-1627131196890.jpg)
പ്രസിഡന്‍റ് എസ്റ്റേറ്റിൽ ബ്രാഞ്ച് തുടങ്ങി എസ്ബിഐ; ആദ്യ അക്കൗണ്ട് എടുത്ത് രാം നാഥ് കോവിന്ദ്
Also Read: ഇന്ത്യയിലെ അതിസമ്പന്നരിൽ സൊമാറ്റോ സ്ഥാപകനും; മൂല്യം 48,000 കോടി രൂപ
രാഷ്ട്രപതി രാം നാഥ് കോവിന്ദ് ബ്രാഞ്ചിലെ ആദ്യ അക്കൗണ്ടിന് ഉടമയായി. വീഡിയോ കെവൈസി, ഓട്ടോമേറ്റഡ് ക്യാഷ് ഡെപ്പോസിറ്റ്, പാസ്ബുക്ക് പ്രിന്‍റിംഗ് എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ ബാങ്കിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്‍റ് എസ്റ്റേറ്റിലെ താമസക്കാരല്ലാത്തവർക്കും ബ്രാഞ്ചിന്‍റെ സേവനം ലഭ്യമാകും.