ന്യൂഡല്‍ഹി: പെര്‍മനന്‍റ് അക്കൗണ്ട് നമ്പര്‍ (പാന്‍ ) ആധാറുമായി ബന്ധിപ്പിയ്ക്കുന്നത് നിര്‍ബന്ധമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ജൂണ്‍ 30 നകം എല്ലാ ഉപഭോക്താക്കളും പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് എസ്ബിഐ അറിയിച്ചു. നിശ്ചിത ദിവസത്തിനുള്ളില്‍ പാനും ആധാറും ബന്ധിപ്പിച്ചില്ലെങ്കില്‍ സേവനങ്ങളില്‍ തടസങ്ങള്‍ നേരിടുമെന്നും എസ്ബിഐ വ്യക്തമാക്കി.
അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനും തടസങ്ങളില്ലാതെ ബാങ്കിംഗ് സേവനം ആസ്വദിക്കുന്നതിനും പാൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് എസ്‌ബിഐ ഔദ്യോഗിക ട്വീറ്റില്‍ പറഞ്ഞു. പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ നിര്‍ജ്ജീവമാകുമെന്നും ഇടപാടുകള്‍ നടത്താനാകില്ലെന്നും എസ്ബിഐ കൂട്ടിച്ചേര്‍ത്തു.