അലഹബാദ് :യുപി സ്വദേശിയായപ്രവാസിയുടെ മൃതദേഹം മാറ്റി അയച്ച് സൗദി അധികൃതര്‍. സൗദി അറേബ്യയില്‍ മരിച്ച ഉത്തര്‍പ്രദേശിലെ സിക്കന്ദര്‍പൂരിലുള്ള ജാവദ് അഹമ്മദ് എന്നയാളുടെ മൃതദേഹമാണ് മാറ്റി അയച്ചത്. ദമാമില്‍ ജോലി ചെയ്‌തുവരികയായിരുന്ന ജാവദ് സെപ്‌റ്റംബര്‍ 25ന് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ജാവദ് അഹമ്മദിന്‍റെ സഹോദരന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഡിഡിയു നഗര്‍ സിഒ വിഷയം ബന്ധപ്പെട്ട അധികൃതർക്ക് മുമ്പില്‍ അവതരിപ്പിക്കുകയും സൗദി അറേബ്യയിലുള്ള ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രാലയവും ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്‌തു.