ന്യൂഡൽഹി: ഈ വർഷം രാജ്യത്തിന് പുറത്ത് നിന്നുള്ള തീർഥാടകരെ ഹജ്ജിന് അനുവദിക്കേണ്ടെന്ന സൗദി അറേബ്യയുടെ തീരുമാനത്തെ പിന്തുണച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സൗദിയുടെ തീരുമാനം.
ഹജ്ജ് യാത്രയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും കേന്ദ്ര സർക്കാർ നടത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു. സർക്കാർ സൗദി അറേബ്യയുടെ തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു. വിദേശ ഹജ്ജ് തീർത്ഥാടകരെ അനുവദിക്കില്ലെന്ന സൗദി തീരുമാനം ജനങ്ങളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.