ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മലയാളി താരം മുരളി ശ്രീശങ്കറിന് അര്‍ജുന, ചിരാഗ് ഷെട്ടി സാത്വിക് സഖ്യത്തിന് ഖേല്‍രത്‌ന - Major Dhyan Khel Ratna award
Sports Award 2023: അര്‍ജുന പുരസ്‌കരം 'ചാടി നേടി' ശ്രീശങ്കര്‍, കേരള കായിക രംഗത്തിന് അഭിമാനം. ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ് ഷമിക്കും അര്‍ജുന അവാര്‍ഡ്.
Satwik And Chirag To Get Major Dhyan Khel Ratna award
ഹൈദരാബാദ്: 2023ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബാഡ്‌മിന്‍റണ്‍ താരങ്ങളായ ചിരാഗ് ഷെട്ടി, സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി എന്നിവര്‍ക്ക് മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചു. ദേശീയ കായിക മന്ത്രാലയമാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത് (Satwik And Chirag To Get Khel Ratna Award).
2024 ജനുവരി 9 ന് ഡല്‍ഹിയിലെ രാഷ്‌ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. രാജ്യത്തെ പരമോന്നത കായിക ബഹുമതിയാണ് മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌നം പുരസ്‌കാരം. കഴിഞ്ഞ 4 വര്‍ഷമായി കായിക രംഗത്ത് മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കുന്ന താരങ്ങള്‍ക്കാണ് മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന അവാര്‍ഡുകള്‍ ലഭിക്കുക. ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരജോഡികള്‍ ആദ്യമായാണ് ഖേല്‍രത്‌ന പുരസ്‌കാരം സ്വന്തമാക്കുന്നത് (Sports Award 2023 Announced).
കായിക പ്രകടനത്തിലൂടെ ഇരുവരും വളരെയധികം ശ്രദ്ധേയരാണ്. ഖേല്‍രത്‌ന പുരസ്‌കാരം കൂടാതെ ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ താരങ്ങള്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡലും ലോക ചാമ്പ്യന്‍ ഷിപ്പില്‍ വെങ്കലവും കരസ്ഥമാക്കിയ താരങ്ങളാണ് ഇരുവരും.
യുവാക്കള്‍ക്ക് പ്രചോദനമാകും ഈ നേട്ടം:'അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ചിരാഗ് ഷെട്ടി പറഞ്ഞു. ഒരു കായിക താരം എന്ന നിലയില്‍ അവാര്‍ഡ് ലഭിച്ചത് തനിക്ക് വലിയ ബഹുമതിയാണ്. മെഡലുകളും ഇത്തരത്തിലുള്ള വലിയ ബഹുമതികളും നേടാന്‍ വേണ്ടിയാണ് നാമെല്ലാരും പരിശ്രമിക്കുന്നത്. ഈ നേട്ടത്തില്‍ ഞാന്‍ വളരെ സന്തുഷ്‌ടനാണെന്നും' ചിരാഗ് ഷെട്ടി പറഞ്ഞു. യുവാക്കള്‍ക്ക് കായിക രംഗത്തേക്ക് കടന്നുവരാന്‍ തങ്ങള്‍ പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാഡ്‌മിന്‍റണ്‍ ലോകത്ത് തങ്ങളുടേതായ മുദ്ര പതിപ്പിക്കാന്‍ ഈ ചരിത്ര നേട്ടത്തിലൂടെ സാധിക്കുമെന്നും ചിരാഗ് കൂട്ടിച്ചേര്‍ത്തു (Satwik And Chirag To Get Major Dhyan Khel Ratna award).
ശരത് കമൽ, സ്റ്റാർ പാഡ്ലർ അചന്ത ശരത് കമൽ, സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, ജിഎം വിശ്വനാഥൻ ആനന്ദ്, നീരജ് ചോപ്ര, രോഹിത് ശർമ, വിരാട് കോഹ്‌ലി, സുനിൽ ഛേത്രി, ബോക്‌സർ മേരി കോം, പിവി സിന്ധു, സൈന നെഹ്‌വാൾ എന്നിവര്‍ക്കൊപ്പം ഉയരാന്‍ പുരസ്‌കാരത്തിലൂടെ ചിരാഗ് ഷെട്ടിക്കും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിക്കും സാധിച്ചു.
അര്‍ജുന അവാര്‍ഡ് 26 പേര്‍ക്ക്:ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ് ഷമി, ലോങ് ജംപ് താരം എം. ശ്രീശങ്കര്‍ എന്നിവര്‍ അടക്കം 26 പേര്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹരായി. മലയാളിയായ ലോങ് ജംപ് താരം ശ്രീശങ്കറിന് അര്‍ജുന അവാര്‍ഡ് കരസ്ഥമാക്കാനായതില്‍ കേരളക്കര മുഴുവന്‍ സന്തോഷത്തിലാണ്. ചൈനയിലെ ഹാങ് ചൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയാണ് ശ്രീശങ്കര്‍ തന്‍റെ പ്രകടനം കാഴ്‌ച വച്ചത്. തായ്‌ലന്‍ഡില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ശ്രീ ശങ്കര്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു.
പാരീസില്‍ നടന്ന ഡയമണ്ട് ലീഗില്‍ വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് ശ്രീശങ്കര്‍. നിലവില്‍ ലോങ് ജംപില്‍ ലോകത്തെ നാലാം റാങ്കുകാരനാണ് ശ്രീശങ്കര്‍. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേടിയ വെള്ളി മെഡലും 2021ല്‍ അമേരിക്കയിലെ ലോക ചാമ്പ്യന്‍ ഷിപ്പില്‍ നേടിയ ഏഴാം സ്ഥാനവുമൊക്കെ ശ്രീ ശങ്കറിന്‍റെ മികച്ച നേട്ടങ്ങളാണ്. 2023 ജൂണില്‍ ഭുവനേശ്വറില്‍ ദേശീയ റിക്കാര്‍ഡിനടുത്തെത്തിയ ശ്രീശങ്കര്‍ 2024 ലെ പാരീസ് ഒളിമ്പിക്‌സ് നിലവില്‍ ലക്ഷ്യമിട്ട് കഠിന പരിശീലനം തുടരുകയാണ്.