ചെന്നൈ : തമിഴ്നാട്ടിലെ കാവേരിതീര ജില്ലകളിൽ ഹൈഡ്രോ കാർബൺ ഖനനം ചെയ്യാനുള്ള പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്‍റെ പദ്ധതി ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തയച്ചു.
കാവേരിതീര ജില്ലയായ പുതുക്കോട്ടയിലെ നെടുവാസലിൽ ഹൈഡ്രോകാർബൺ ഖനനത്തിന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ആഗോള ടെൻഡർ വിളിച്ചിരുന്നു. ഹൈഡ്രോ കാർബൺ ഖനനത്തിലൂടെ പുറംതള്ളുന്ന മാലിന്യങ്ങൾ കൃഷിയെ നശിപ്പിക്കും. കാവേരി തീര മേഖലകളിൽ ഖനനം നിരോധിച്ച് നിയമസഭ നിയമം പാസാക്കിയിട്ടുണ്ടെന്നും സ്റ്റാലിൻ കത്തിൽ വ്യക്തമാക്കി.