ചെന്നൈ: താൻ സജീവ രാഷ്‌ട്രീയത്തിലേക്കിറങ്ങുന്നുവെന്ന് ജയലളിതയുടെ തോഴി വി.കെ ശശികല. തന്‍റെ നീക്കം കാത്തിരുന്ന് കാണൂ എന്ന് ശശികല പ്രവര്‍ത്തകരോട് പറഞ്ഞു. അണ്ണാ ഡിഎംകെ തന്നെ ഭയപ്പെടുന്നുവെന്നും ആ പേടികാരണമാണ് ചെന്നൈയിലെ ജയ സമാധി സര്‍ക്കാര്‍ അടച്ചിട്ടതെന്നും ശശികല പറഞ്ഞു.
സജീവ രാഷ്‌ട്രീയത്തിലേക്കിറങ്ങുന്നുവെന്ന് വി.കെ ശശികല - താൻ സജീവ രാഷ്‌ട്രീയത്തിലേക്കിറങ്ങുന്നുവെന്ന് വി.കെ ശശികല
അണ്ണാ ഡിഎംകെ തന്നെ ഭയപ്പെടുന്നുവെന്നും ആ പേടികാരണമാണ് ചെന്നൈയിലെ ജയ സമാധി സര്‍ക്കാര്‍ അടച്ചിട്ടതെന്നും ശശികല പറഞ്ഞു.
![സജീവ രാഷ്‌ട്രീയത്തിലേക്കിറങ്ങുന്നുവെന്ന് വി.കെ ശശികല Sasikala returns Sasikala to join politics Sasikala and AIDMK താൻ സജീവ രാഷ്‌ട്രീയത്തിലേക്കിറങ്ങുന്നുവെന്ന് വി.കെ ശശികല ശശികല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10548260-881-10548260-1612795943034.jpg)
താൻ സജീവ രാഷ്‌ട്രീയത്തിലേക്കിറങ്ങുന്നുവെന്ന് വി.കെ ശശികല
ജയില്‍വാസത്തിനും കൊവിഡ് ചികില്‍സയ്ക്കുംശേഷം ബെംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് തിരിച്ച ശശികലയ്ക്ക് പ്രവർത്തകരുടെ വന്‍ സ്വീകരണമാണ് ലഭിച്ചത്. അണ്ണാ ഡിഎംകെയുടെ പതാകയുള്ള കാറില്‍ നൂറിലധികം വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു ശശികലയുടെ യാത്ര. ശശികലയുടെ മടങ്ങിവരവിന്‍റെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ അണ്ണാ ഡി.എം.കെ സ്ഥാപനങ്ങളില്‍ സർക്കാർ സുരക്ഷ ശക്തമാക്കിയിരുന്നു. പാര്‍ട്ടി ഓഫീസുകളില്‍ ശശികലയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.