ഹൈദരാബാദ്:അധിക സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് നാല് വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന ജയലളിതയുടെ തോഴി വി.കെ ശശികല ജയില്‍ മോചിതയായി. ജയലളിതയുടെ സ്മാരകം ചെന്നൈയിലെ മറീനാ ബീച്ചില്‍ ഉദ്ഘാടനം ചെയ്ത ദിവസം തന്നെയാണ് ഇവർ ജയിൽ മോചിതയായത്. നാലു വർഷം മുമ്പ് ജയിലിലേക്ക് പോകുന്ന സമയത്ത് ജയലളിതയുടെ സംസ്കാരം നടന്ന അതേ വേദിയില്‍ പുഷ്പാര്‍ച്ചന നടത്തി അവര്‍ ശപഥം ചെയ്തിരുന്നു.
ഭരണകക്ഷിയായ എഐഎഡിഎംകെയുടെ നിയന്ത്രണം തന്റെ കൈപ്പിടിയില്‍ ഒതുങ്ങുന്നതു വരെ അവര്‍ വെറുതെയിരിക്കാന്‍ പോകുന്നില്ല എന്നാണ് ശശികലയോട് അടുപ്പമുള്ളവർ പറയുന്നത്. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും ഉപമുഖ്യമന്ത്രി പനീര്‍ സെല്‍വവും ഉള്‍പ്പെടുന്ന ഒരു ഇരട്ട നേതൃത്വത്തിന് കീഴിലാണ് ഇപ്പോള്‍ പാര്‍ട്ടി ഉള്ളത്. അതേസമയം ഒ പി എസുമായും ഇ പി എസുമായുമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഭരണസഖ്യത്തെ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന് സഹായിക്കുന്നതിനായി അവരുമായി കൈകോര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ ഉന്നത നേതൃത്വം ശശികലയുമായും അവരുടെ മരുമകന് ദിനകരനുമായും ചര്‍ച്ചകള്‍ നടത്തി വരുന്നുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.
അധികാരം
മധ്യസ്ഥത്തിന്റെ ഭാഗമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം തനിക്ക് വാഗ്ദാനം ചെയ്താൽ നേതൃത്വം ഏറ്റെടുക്കുവാന്‍ ശശികല തയ്യാറാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അതേ സമയം കാര്യങ്ങള്‍ തനിക്ക് അനുകൂലമല്ലാതെയാണ് നീങ്ങുന്നതെങ്കില്‍ എഐഎഡിഎംകെ പരാജയപ്പെടുത്തുവാനുള്ള സര്‍വ്വ ശ്രമങ്ങളും അവര്‍ നടത്തും. അത്തരം സാഹചര്യം ഉണ്ടായാല്‍ അധികാരമില്ലാതാവുന്ന ഇ പി എസിന്റെയും ഒ പി എസിന്റെയും പക്ഷത്തു നിന്നും നേതാക്കന്മാരുടെ വലിയൊരു നിര തന്നെ ഭരണകക്ഷി വിട്ട് ശശികലയുടെ പക്ഷം ചേരുമെന്നാണ് കരുതുന്നത്.
ജയലളിതയുമായുള്ള വളരെ അധികം ആഴത്തിലുള്ള അടുപ്പമാണ് അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല ജയില്‍ ജീവിതം അനുഭവിക്കേണ്ടി വന്നതിന് മുഖ്യ കാരണം. അതിനാൽ കാവേരി നദീതട മേഖലയിലേയും തമിഴ്നാട്ടിലെ മറ്റ് തെക്കന്‍ മേഖലയിലേയും വലിയൊരളവ് ജനങ്ങള്‍ക്കിടയില്‍ ഇക്കാര്യം ശശികലക്ക് ഏറെ സഹതാപം നേടി കൊടുത്തിട്ടുണ്ട്. ശശികല അംഗമായ തേവര് സമുദായത്തിന് വലിയ സ്വാധീനമുള്ള മേഖലകളാണ് ഇവ. അതിനാല്‍ അധികാരത്തിന് പുറത്തായി കഴിഞ്ഞാല്‍ നിലവിലുള്ള എഐഎഡിഎംകെയിലെ സമവാക്യങ്ങള്‍ എല്ലാം തന്നെ മാറി മറിയുമെന്ന് രാഷ്ട്രീയ നിരീക്ഷകന് പറയുന്നു.
ഇ പി എസിനാണ് ഇന്ന് പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണവും ഉള്ളത്. സര്‍ക്കാരിന്റെ കാര്യങ്ങളിലും അദ്ദേഹത്തിന്റേതു തന്നെയാണ് അവസാന വാക്ക്. മാത്രമല്ല, എഐഎഡിഎംകെ നിയമസഭാ കക്ഷി എംഎൽഎമാരാണ് തന്നെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതെന്നും അല്ലാതെ ശശികല അല്ലെന്നുമാണ് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.
ഇ പി എസും ഒ പി എസും ഐക്യത്തോടെ പാര്‍ട്ടിക്ക് വേണ്ടി നിലകൊള്ളുന്നുണ്ടെങ്കിലും പാര്‍ട്ടിക്കകത്ത് ഇപ്പോഴും അധികാര വടംവലികള്‍ നടന്നു കൊണ്ടേയിരിക്കുന്നു എന്ന് അകത്തളങ്ങളിൽ ഉള്ളവര്‍ക്ക് വളരെ നന്നായി അറിയാം. കേന്ദ്രം ഭരിക്കുന്ന ദേശീയ പാര്‍ട്ടിയുടെ വളരെ അടുത്ത സുഹൃത്തായ ഒ പി എസ് അച്ചടി മാധ്യമങ്ങളിലൂടേയും ചാനലുകളിലൂടേയുമെല്ലാം ജയലളിത നേരിട്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത വ്യക്തിയാണ് താനെന്ന നിലയില്‍ വ്യക്തിപരമായ പരസ്യ പ്രചാരണങ്ങള്‍ നടത്തി വരുന്നു എന്നതില്‍ നിന്നും വളരെ അധികം വ്യക്തമാകുന്നുണ്ട് ഈ അധികാര വടംവലി.