ചെന്നൈ :എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയ പാര്‍ട്ടി നടപടിക്കെതിരെ വി.കെ ശശികല സമര്‍പ്പിച്ച ഹര്‍ജി ചെന്നൈ സിറ്റി സിവില്‍ കോടതി തള്ളി. 2016 ഫെബ്രുവരി 29നാണ് തമിഴ്‌നാട് മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷയുമായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ശശികല ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത്.
എന്നാല്‍ ഇതിനിടെ 2017 സെപ്തംബറില്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികല ജയിലിലായി. ഇതിന് പിന്നാലെ കൂടിയ പാര്‍ട്ടിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി ഇവരെ പുറത്താക്കുകയായിരുന്നു. ഇതിനുശേഷം പാര്‍ട്ടി സെക്രട്ടറിയായി ഒ പനീര്‍ ശെല്‍വവും കോ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയും ചുമതലയേറ്റു.