കേരളം

kerala

ETV Bharat / bharat

ജയിലിൽ പ്രത്യേക പരിഗണന നേടിയെന്ന കേസിൽ ശശികലയ്ക്ക് ജാമ്യം - ശശികല ജാമ്യം

ശശികലയ്ക്ക് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിഐപി പരിഗണന ലഭിച്ചതാണ് കേസിന് ആധാരം

sasikala granted bail special treatment case  Sasikala preferential treatment case  ജയിലിൽ പ്രത്യേക പരിഗണന നൽകിയെന്ന കേസ്  ശശികല ജാമ്യം  അനധികൃത സ്വത്ത് സമ്പാദന കേസ് വി കെ ശശികല
ജയിലിൽ പ്രത്യേക പരിഗണന നൽകിയെന്ന കേസിൽ ശശികലയ്ക്ക് ജാമ്യം

By

Published : Mar 11, 2022, 10:39 PM IST

ബെംഗളൂരു :അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവെ പ്രത്യേക പരിഗണന നേടിയെന്ന കേസിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത അനുയായി വി.കെ ശശികലയ്ക്കും ഭർതൃ സഹോദരി ഇളവരശിക്കും ജാമ്യം. ബെംഗളൂരുവിലെ അഴിമതി വിരുദ്ധ ബ്യൂറോ കോടതിയാണ് ജാമ്യം അനുവദിച്ചത്.

ശശികലയ്ക്ക് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിഐപി പരിഗണന ലഭിച്ചതാണ് കേസിന് ആധാരം. പരപ്പന അഗ്രഹാര ജയിലിൽ നാലുവർഷത്തെ തടവിന് ശേഷം കഴിഞ്ഞ വർഷമാണ് ശശികലയും ഇളവരശിയും പുറത്തിറങ്ങിയത്. പ്രത്യേക പരിഗണനയ്ക്കായി ജയിൽ ഉദ്യോഗസ്ഥർക്ക് ശശികല രണ്ട് കോടി നൽകിയെന്നും ആരോപണമുണ്ടായിരുന്നു.

Also Read: തോട്ടം മേഖലയിലെ ഇളവുകൾ നയം മാറ്റമല്ല : പി രാജീവ്

സംഭവത്തിൽ 2018ൽ കർണാടക സർക്കാർ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ശശികല, ഇളവരശി, ജയിൽ ജീവനക്കാരായ ഗജരാജു, സുരേഷ്, മറ്റ് രണ്ട് ഉദ്യോഗസ്ഥർ എന്നീ ആറ് പേർക്കെതിരെ എസിബി അടുത്തിടെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ശശികല, ഇളവരശി, ജയിൽ ജീവനക്കാരായ ഗജരാജു, സുരേഷ് എന്നിവർ വ്യാഴാഴ്ച എസിബി കോടതിയിൽ ഹാജരായി.

ഇന്ന് ശശികലയ്ക്കും ഇളവരശിക്കും എസിബി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ഇരുവരെയും വിട്ടയച്ചത്. മെയ് 16ന് അടുത്ത ഹിയറിങ്ങിന് ഹാജരാകാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details