നോയിഡ :സംസ്ഥാനത്തെ'ദുർഭരണം' തുടച്ചുമാറ്റാന്‍ വോട്ടുരേഖപ്പെടുത്തണമെന്ന് ഉത്തര്‍പ്രദേശിലെ ജനങ്ങളോട് ആഹ്വാനം ചെയ്‌ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. പിന്തിരിപ്പൻ നയങ്ങൾ അടിച്ചേൽപ്പിക്കുന്നവരാണ് കേന്ദ്ര സര്‍ക്കാര്‍. ഈ തെരഞ്ഞെടുപ്പ് ഫലം അവര്‍ക്കൊരു സന്ദേശമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് അഞ്ച് വർഷം നടന്നത് ദുർഭരണമാണ്. യു.പിയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് രാജ്യത്തുടനീളം അനുരണനവും സ്വാധീനവും ഉണ്ടാക്കാന്‍ കഴിയും. ജനങ്ങൾ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്താനുള്ളുവെങ്കിലും അതിന് ബഹുമുഖ പ്രാധാന്യമുണ്ട്.