ശ്രീനഗർ:ഇസ്ലാമിക മതപ്രഭാഷകൻ സർജൻ ബർകതിയെ വീണ്ടും അറസ്റ്റ് ചെയ്‌ത് തെക്കൻ കശ്മീർ പൊലീസ്. ഷോപിയാൻ ജില്ലയിലെ വസതിയിൽ നിന്നാണ് അദ്ദേഹത്തെ ഇന്ന് അറസ്റ്റ് ചെയ്‌തത്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ബർകതി പലസ്‌തീനെ അനുകൂലിച്ച് സംസാരിച്ചതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തതെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്തെ പള്ളിയിൽ വച്ച് പ്രാർഥന ചടങ്ങുകൾക്കിടെയായിരുന്നു അദ്ദേഹം പലസ്‌തീനിൽ നടക്കുന്ന യുദ്ധത്തെ കുറിച്ച് സംസാരിച്ചത്.
സർജൻ ബർകതി വീണ്ടും അറസ്റ്റിൽ - സർജൻ ബർകതി
നാല് വർഷത്തെ ജയിൽ ശിക്ഷക്ക് ശേഷം ബർകതി കഴിഞ്ഞ വർഷം ഒക്‌ടോബറിലായിരുന്നു ജയിൽ മോചിതനായത്.

സർജൻ ബർകതി വീണ്ടും അറസ്റ്റിൽ
Also Read:ചിത്രകൂട്ട് ജയിലിലെ വെടിവയ്പ്പ് : 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
നാല് വർഷത്തോളം ജയിലിൽ കഴിഞ്ഞ ബർക്കതി 2020 ഒക്‌ടോബറിലായിരുന്നു ജയിൽ മോചിതനായത്. 2016 ഒക്‌ടോബർ ഒന്നിനായിരുന്നു അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകത്തെത്തുടർന്ന് നടന്ന ബഹുജന പ്രക്ഷോഭത്തിനിടെയായിരുന്നു അദ്ദേഹത്തെ 2016ൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.