കേരളം

kerala

By

Published : Jul 3, 2021, 7:39 AM IST

ETV Bharat / bharat

ദേശീയ ഏകത പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ച് എംഎച്ച്എ

https://nationalunityawards.mha.gov.in എന്ന വെബ്‌സൈറ്റിലൂടെ പുരസ്‌ക്കാരത്തിനായി ഓഗസ്റ്റ് 15 വരെ അപേക്ഷകൾ ക്ഷണിക്കാനാകും.

ദേശീയ ഏകതാ പുരസ്‌ക്കാരം  ദേശീയ ഏകതാ പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു  സര്‍ദാര്‍ പട്ടേല്‍ ദേശീയ ഏകതാ പുരസ്കാരം  Sardar Patel National Unity Award  Sardar Patel National Unity Award news  Nominations for Sardar Patel National Unity Award  Sardar Patel National Unity Award open till Aug 15
ദേശീയ ഏകതാ പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ച് എംഎച്ച്എ

ന്യൂഡൽഹി:സര്‍ദാര്‍ പട്ടേല്‍ ദേശീയ ഏകതാ പുരസ്കാരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പുരസ്‌കാരത്തിനായുള്ള അപേക്ഷകളും ശുപാർശകളും ക്ഷണിക്കുന്നുവെന്ന് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. https://nationalunityawards.mha.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓഗസ്റ്റ് 15 വരെ അപേക്ഷകൾ സമർപ്പിക്കാം.

ഏതൊരു ഇന്ത്യൻ പൗരനും, ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനോ പുരസ്‌കാരത്തിനായി അപേക്ഷ അയക്കാമെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര മന്ത്രാലയങ്ങൾക്കും പുരസ്‌ക്കാരത്തിനായുളള അപേക്ഷകൾ സമർപ്പിക്കാനാകും.

ദേശീയ ഏകതാ പുരസ്‌ക്കാരം

ഇന്ത്യയുടെ ഐക്യത്തിനും സമഗ്രതയ്ക്കും നൽകുന്ന സംഭാവനയ്ക്കായി നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്‌കാരമാണ് സർദാർ വല്ലഭായ് പട്ടേലിന്‍റെ പേരിലുള്ള ദേശീയ ഏകതാ പുരസ്കാരം. 2019 സെപ്റ്റംബര്‍ 20നാണ് കേന്ദ്രസർക്കാർ ഈ പുരസ്കാരം ഏർപ്പെടുത്തിയത്.

സര്‍ദാര്‍ വല്ലഭ്‍ഭായ്‍ പട്ടേലിന്‍റെ ഓര്‍മ്മയ്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‍കാരമാണിത്. സര്‍ദാര്‍ പട്ടേലിന്‍റെ ജന്മവാര്‍ഷിക ദിനമായ ഒക്‌ടോബര്‍ 31നാണ് പുരസ്‍കാരം സമ്മാനിക്കുക. ഇന്ത്യ, ദേശീയ ഏകതാ ദിനമായി ആചരിക്കുന്നത് ഇതേ ദിവസമാണ്. ഒരു മെഡലും, കീര്‍ത്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.

ALSO READ:" നരേന്ദ്രമോദി സ്റ്റേഡിയം അഹമ്മദാബാദ്": ലോകത്തിന് മുന്നില്‍ അഭിമാനമായി മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം

ABOUT THE AUTHOR

...view details