ന്യൂഡല്‍ഹി: തുറമുഖ മന്ത്രാലയത്തിന് കീഴില്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കുമെന്ന് പുതുതായി ചുമതലയേറ്റ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍. മന്ത്രാലയം നിലവില്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ അദ്ദേഹം വിലയിരുത്തി. ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
തന്നിലേല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രാലയം നിലവില്‍ സാക്ഷാത്കരിക്കുന്ന പദ്ധതികളുമായി മുന്നോട്ടുപോകും. കാലതാമസമില്ലാതെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.