വിക്കി കൗശലും സാറ അലി ഖാനും കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ 'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ'യുടെ ആദ്യ ദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. പ്രദര്‍ശന ദിനത്തില്‍ ചിത്രത്തിന് മികച്ച തുടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രേഡ് അനലിസ്‌റ്റ് തരൺ ആദർശ് പറയുന്നതനുസരിച്ച്, ചിത്രം ആദ്യ ദിനം ഇന്ത്യൻ ബോക്‌സോഫിസിൽ 5.49 കോടി രൂപ നേടി.
'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ' ആദ്യ ദിനം കുതിച്ചുയര്‍ന്നു. പ്രവചനങ്ങളെയും അശുഭാപ്‌തി വിശ്വാസികളെയും നിശബ്‌ദരാക്കുന്നു. പ്രദര്‍ശന ദിനത്തില്‍ 2 കോടിക്ക് താഴെയായിരുന്നു ഇക്കൂട്ടരുടെ പ്രവചനം. ഒന്ന് വാങ്ങുക ഒന്ന് നേടുക സൗജന്യ ടിക്കറ്റ് ഓഫർ + താങ്ങാനാവുന്ന ടിക്കറ്റ് നിരക്ക് എന്നീ കാരണങ്ങള്‍ ആദ്യ ദിന കലക്ഷന് ഊര്‍ജ്ജമേകി. വെള്ളിയാഴ്‌ച 5.49 കോടി. ദേശീയ ശൃംഖലകൾ ആദ്യ ദിവസം 3.35 കോടി രൂപ സ്വന്തമാക്കി. പിവിആര്‍: 1.54 കോടി, ഐനോക്‌സ്: 1.11 കോടി, സിനിപോളിസ്: 70 ലക്ഷം.' -ഇപ്രകാരമായിരുന്നു തരണ്‍ ആദര്‍ശിന്‍റെ ട്വീറ്റ്.
'ശനി, ഞായർ ദിവസങ്ങളിൽ 'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ' പ്രദര്‍ശന ദിന കലക്ഷന്‍ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ. ഒന്ന് വാങ്ങുക, ഒന്ന് നേടുക സൗജന്യ ടിക്കറ്റ് ഓഫർ ഞായറാഴ്‌ച രാത്രി വരെ തുടരും. ഇത് സിനിമയുടെ ആദ്യ വാരാന്ത്യത്തിൽ മികച്ച കലക്ഷന്‍ രേഖപ്പെടുത്താൻ സഹായിക്കും' -തരണ്‍ ആദര്‍ശ് പറഞ്ഞു.
ലക്ഷ്‌മണ്‍ ഉടേക്കർ ആണ് സിനിമയുടെ സംവിധാനം. ജൂണ്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. സിനിമയ്‌ക്ക് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Also Read:ഭസ്‌മക്കുറിയണിഞ്ഞ് പിങ്ക് സാരിയില്‍ മഹാകാലേശ്വര ക്ഷേത്ര ദര്‍ശനം നടത്തി സാറാ അലി ഖാന്‍