മുംബൈ: മുംബൈയില്‍ മെട്രോയില്‍ സഞ്ചരിച്ച് ബോളിവുഡ് താരം സാറാ അലി ഖാൻ. തന്‍റെ മെട്രോ സവാരി, താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. മെട്രോയിലിരിക്കുന്നതിന്‍റെ റീല്‍സ് വീഡിയോ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലാണ് സാറ അലി ഖാന്‍ പങ്കുവച്ചിരിക്കുന്നത്. വെള്ള നിറമുള്ള കുര്‍ത്തയും കണ്ണടയും ധരിച്ച് കാമറയ്ക്ക് മുന്നില്‍ കൈ വീശുന്ന സാറയെയാണ് റീല്‍സില്‍ കാണാനാവുക.
Sara Ali Khan in Mumbai metro: സ്‌റ്റോറിക്കൊപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. എന്‍റെ മുംബൈ ജീവിതം.. നിങ്ങൾക്ക് മുമ്പ് ഞാൻ മുംബൈ മെട്രോയിൽ കയറുമെന്ന് കരുതിയിരുന്നില്ല.' -ഇപ്രകാരമാണ് സാറ കുറിച്ചിരിക്കുന്നത്. സാറയുടെ പുതിയ പ്രോജക്‌ടായ 'മെട്രോ ഇന്‍.. ഡിനോ' സിനിമയുടെ നായകന്‍ ആദിത്യ റോയ് കപൂര്‍, സംവിധായകന്‍ അനുരാഗ് ബസു എന്നിവരെയും ടാഗ് ചെയ്‌തു കൊണ്ടുള്ളാണ് സ്‌റ്റോറി.
Sara Ali Khan insta story: അതേസമയം 'മെട്രോ ഇന്‍... ഡിനോ'യിലെ ജനപ്രിയ ഗാനമായ 'ലൈഫ് ഇൻ എ... മെട്രോ'യുടെ ചിത്രീകരണം ആരംഭിച്ചതായാണ് സാറയുടെ വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്.
Metro in Dino release: സമകാലിക വിഷയം അടിസ്ഥാനമാക്കിയുള്ള മനുഷ്യ ബന്ധങ്ങളുടെ കയ്പേറിയ കഥകളാണ് 'മെട്രോ ഇന്‍... ഡിനോ'യില്‍. ഒരു ആന്തോളജി ആയി ഒരുങ്ങുന്ന ചിത്രത്തില്‍ കൊങ്കണ സെന്‍ ശര്‍മ, പങ്കജ് ത്രിപാടി, ഫാത്തിമ സന, ഷെയ്‌ഖ്, അനുപം ഖേര്‍, അലി ഫാസില്‍, നീന ഗുപ്‌ത തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുക. ഡിസംബര്‍ 8നാണ് സിനിമയുടെ റിലീസ് നിര്‍മാതാക്കള്‍ നിശ്ചയിച്ചിരിക്കുന്നത്.