കേരളം

kerala

ETV Bharat / bharat

ഭസ്‌മക്കുറിയണിഞ്ഞ് പിങ്ക് സാരിയില്‍ മഹാകാലേശ്വര ക്ഷേത്ര ദര്‍ശനം നടത്തി സാറാ അലി ഖാന്‍ - മെട്രോ ഇന്‍ ദിനോ

മധ്യപ്രദേശിലെ മഹാകാലേശ്വര ക്ഷേത്രം സന്ദര്‍ശിച്ച് സാറാ അലി ഖാന്‍. പുതിയ പ്രൊജക്‌ടിന്‍റെ റിലീസിന് മുന്നോടിയായാണ് ഈ സന്ദര്‍ശനം.

Bollywood actor Sara Ali Khan  Sara at Mahakaleshwar Temple  sara and vicky kaushal visit temple in Lucknow  Zara Hatke Zara Bachke  sara in pink saree at Mahakaleshwar Temple  ക്ഷേത്ര ദര്‍ശനം നടത്തി സാറാ അലി ഖാന്‍  സാറാ അലി ഖാന്‍  ഉജ്ജെയ്‌നിലെ മഹാകാലേശ്വര ക്ഷേത്ര ദര്‍ശനം  മഹാകാലേശ്വര ക്ഷേത്ര ദര്‍ശനം  സാറാ  മഹാകാലേശ്വര ക്ഷേത്രം  വിക്കി കൗശല്‍  സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ  സാം ബഹാദൂര്‍  മെട്രോ ഇന്‍ ദിനോ  ആദിത്യ റോയ്
ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര ദര്‍ശനം നടത്തി സാറാ അലി ഖാന്‍

By

Published : May 31, 2023, 1:31 PM IST

ഉജ്ജയിന്‍: ബോളിവുഡ് താരം സാറാ അലി ഖാൻ മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മഹാകാലേശ്വര ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തി. ബുധനാഴ്‌ച രാവിലെയായിരുന്നു സാറാ അലി ഖാന്‍റെ ക്ഷേത്ര സന്ദര്‍ശനം. ക്ഷേത്രത്തിലെ 'ഭസ്‌മ ആരതി' ചടങ്ങിലും താരം പങ്കെടുത്തു.

മഹാകാലേശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ ഒരു ചടങ്ങാണ് 'ഭസ്‌മ ആരതി'. പുലർച്ചെ 4നും 5:30 നും ഇടയിലുള്ള ബ്രഹ്മ മുഹൂർത്തത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്. ക്ഷേത്ര കമ്മിറ്റിയുടെ ആചാരപ്രകാരം 'ഭസ്‌മ ആരതി'യിൽ പങ്കെടുക്കാൻ, താരം പിങ്ക് നിറത്തിലുള്ള സാരിയാണ് ധരിച്ചിരുന്നത്.

'ഭസ്‌മ ആരതി'യിൽ പങ്കെടുക്കുന്ന സ്ത്രീകൾ നിര്‍ബന്ധമായും സാരി ധരിക്കേണ്ടതുണ്ട്. ചടങ്ങ് നടക്കുന്ന സമയത്ത്, താരം ക്ഷേത്രത്തിലെ നന്ദിഹാളിൽ ഇരുന്ന് പ്രാർത്ഥനയും നടത്തി. ഇതുകൂടാതെ സാറ, ശ്രീകോവിലിനുള്ളിൽ ജലാഭിഷേകവും നടത്തി. ഇതാദ്യമായാല്ല സാറ മഹാകാലേശ്വര ക്ഷേത്രം സന്ദർശിക്കുന്നത്. നിരവധി തവണ സാറ ഇവിടം സന്ദര്‍ശിക്കുകയും ബാബ മഹാകലിനെ ആരാധിക്കുകയും ചെയ്‌തിട്ടുണ്ട്.

ക്ഷേത്രസന്ദർശന വേളയിൽ, ക്ഷേത്രപരിസരത്ത് സ്ഥിതി ചെയ്യുന്ന കോതി തീർഥ് കുണ്ഡിൽ നിന്ന് കൊണ്ട് താരം ഭക്തി ചൈതന്യത്തിൽ മുഴുകി. സാറാ അലി ഖാന്, ബാബ മഹാകലിൽ അചഞ്ചലമായ വിശ്വാസമുണ്ടെന്ന് ക്ഷേത്രത്തിലെ ഒരു പുരോഹിതൻ സഞ്ജയ് ഗുരു പറഞ്ഞു. അതിനാൽ താരം പലപ്പോഴും ഇവിടെ സന്ദർശിക്കാറുണ്ടെന്നും ക്ഷേത്ര പുരോഹിതന്‍ പറഞ്ഞു.

നേരത്തെ അഹമ്മദാബാദിൽ നടന്ന ഐ‌പി‌എൽ 2023 ഫൈനൽ മത്സരം കണ്ട ശേഷം സാറ അലി ഖാനും, വിക്കി കൗശലും തങ്ങളുടെ പുതിയ സിനിമയായ 'സാറാ ഹട്ട്‌കെ സാറാ ബച്ച്കെ'യുടെ പ്രചരണാര്‍ഥം ലഖ്‌നൗ സന്ദര്‍ശിച്ചിരുന്നു. ലഖ്‌നൗവിലെ പ്രശസ്‌തമായ ക്ഷേത്രത്തിലും ഇരുവരും ദർശനം നടത്തി. കൈകള്‍ കൂപ്പി ക്ഷേത്രത്തിനുള്ളിലിരുന്ന് പ്രാർത്ഥിക്കുന്ന സാറയുടെയും വിക്കിയുടെയും ചിത്രങ്ങള്‍, സാറ തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

വെളുത്ത നിറമുള്ള സൽവാർ കമീസ് ധരിച്ച് വളരെ ശാന്തമായ ലുക്കിലാണ് സാറയെ ചിത്രത്തില്‍ കാണാനായത്. അതേസമയം ബ്രൗണ്‍ നിറമുള്ള ഷര്‍ട്ടും കറുത്ത നിറമുള്ള പാന്‍റ്‌സുമാണ് വിക്കി ധരിച്ചിരിക്കുന്നത്. 'ജയ് ഭോലേനാഥ്' എന്ന അടിക്കുറിപ്പോടു കൂടിയാണ് സാറ, ചിത്രം പങ്കുവച്ചിരിക്കുന്നത്. ജിയോ സ്‌റ്റുഡിയോസും ദിനേശ് വിജനും ചേർന്ന് അവതരിപ്പിക്കുന്ന 'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ' ജൂൺ 2നാണ് തിയേറ്ററുകളിൽ എത്തുക.

'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ' കൂടാതെ 'സാം ബഹാദൂര്‍' ആണ് വിക്കി കൗശലിന്‍റെ മറ്റൊരു പുതിയ പ്രൊജക്‌ട്. രാജ്യത്തിന്‍റെ യുദ്ധ വീരനും ആദ്യ ഫീല്‍ഡ് മാര്‍ഷലുമായ സാം മനേക്ഷയുടെ കഥയാണ് 'സാം ബഹാദൂർ'. 2023 ഡിസംബർ 1ന് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

അതേസമയം 'മെട്രോ ഇന്‍ ദിനോ' ആണ് സാറയുടെ മറ്റൊരു പുതിയ ചിത്രം. ആദിത്യ റോയ് കപൂര്‍, അനുപം ഖേര്‍, നീന ഗുപ്‌ത, പങ്കജ് ത്രിപാഠി, കൊങ്കണ സെന്‍ ശര്‍മ, അലി ഫാസല്‍, ഫാത്തിമ ശൈഖ് എന്നിവരും 'മെട്രോ ഇന്‍ ദിനോ'യില്‍ അണിനിരക്കും.

Also Read:സാറയ്ക്കിത് സിംപിളാണ്, പവര്‍ഫുളുമാണ് ; വർക്കൗട്ട് വീഡിയോ പങ്കുവച്ച് താരം

ABOUT THE AUTHOR

...view details