ചെന്നൈ : രാജീവ് ഗാന്ധി കൊലക്കേസ് പ്രതി ശാന്തന്‍റെ ഹര്‍ജിയില്‍ കേന്ദ്രത്തോട് വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി. സ്വദേശമായ ശ്രീലങ്കയിലേക്ക് തിരികെ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശാന്തന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്. ജസ്റ്റിസുമാരായ ഡി. കൃഷ്‌ണ കുമാര്‍, പി ധനപാല്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ശാന്തന്‍റെ ഹര്‍ജിയില്‍ വാദം കേട്ടതിന് പിന്നാലെയാണ് കേന്ദ്രത്തോട് വിശദീകരണം തേടിയത് (Santhan's Deportation Plea).
കേസില്‍ ശിക്ഷ അനുഭവിച്ച് ജയില്‍ മോചിതനായ ശാന്തന്‍ ട്രിച്ചിയിലെ സ്‌പെഷ്യല്‍ ക്യാമ്പിലാണ് കഴിയുന്നത്. ശ്രീലങ്കന്‍ പൗരത്വമായതുകൊണ്ടുതന്നെ ക്യാമ്പില്‍ നിന്ന് പുറത്തുപോകാന്‍ അനുവാദമില്ല. 10 മാസമായി ക്യാമ്പില്‍ തുടരുകയാണെന്നും അതുകൊണ്ട് ശ്രീലങ്കയിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടാണ് ശാന്തന്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത് (Rajiv Gandhi Murder Case).
അമ്മ രോഗശയ്യയിലാണെന്നും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും വേഗത്തില്‍ സ്വദേശത്തേക്ക് എത്തേണ്ടതുണ്ടെന്നും ശാന്തന്‍ ഹര്‍ജിയില്‍ പറയുന്നു. തന്നെ ശ്രീലങ്കയിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫോറിനേഴ്‌സ് റീജ്യണല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നടപടികളും ഉണ്ടായില്ല.