കേരളം

kerala

ETV Bharat / bharat

ലോകത്തിലെ ഏറ്റവും വലിയ യേര്‍വാദ ചര്‍ക്ക നിര്‍മാണ ബഹുമതി സജ്ഞീവ് സിന്‍ഹയ്ക്ക് - സജ്ഞീവ് സിന്‍ഹയ്ക്ക്

ഒന്‍പത് ഇഞ്ച് ഉയരവും എട്ടടി വീതിയുമുള്ള ചര്‍ക്കയുടെ കറങ്ങുന്ന ചക്രത്തിന്‍റെ നീളം 24 അടിയാണ്

Sarva Darshan tokens: Three suffer minor injuries at Tirupati stampede  യേര്‍വാദ ചര്‍ക്ക  സജ്ഞീവ് സിന്‍ഹയ്ക്ക്  ലോകത്തിലെ ഏറ്റവും വലിയ യേര്‍വാദ ചര്‍ക്ക
ലോകത്തിലെ ഏറ്റവും വലിയ യേര്‍വാദ ചര്‍ക്ക

By

Published : Apr 13, 2022, 9:31 AM IST

പട്‌ന: ലോകത്തിലെ ഏറ്റവും വലിയ യേര്‍വാദ ചര്‍ക്ക നിര്‍മാണത്തിനുള്ള ബഹുമതി ലഭിച്ചത് ബിഹാറിലെ ഭോജ്‌പൂരിലെ ചിത്ര കലാകാരനായ സജ്ഞീവ് സിന്‍ഹയ്ക്ക്. ഒന്‍പത് ഇഞ്ച് ഉയരവും എട്ടടി വീതിയുമുള്ള ചര്‍ക്കയുടെ കറങ്ങുന്ന ചക്രത്തിന്‍റെ നീളം 24 അടിയാണ്. കഴിഞ്ഞ വര്‍ഷം ഭോജ്‌പൂരിലെ സര്‍ജന ട്രസ്റ്റ് നടത്തിയ ഗാന്ധി ശതാബ്ദി ആഘോഷ പരിപാടിക്ക് വേണ്ടിയാണ് ചര്‍ക്ക നിര്‍മിച്ചത്.

സഞ്ജീവ് സിൻഹയും കൂട്ടാളികളായ ആശിഷ് ശ്രീവാസ്തവ, മധുര, ശ്രീല, ദീപ, രമൺ ശ്രീവാസ്തവ, വിഷ്ണു ശങ്കർ എന്നിവരും ചേർന്ന് 15 ദിവസത്തെ കഠിനാധ്വാനത്തിലൂടെയാണ് ചര്‍ക്കയുടെ പണി പൂര്‍ത്തീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ യേര്‍വാദ ചര്‍ക്ക നിര്‍മാണത്തിലൂടെ അദ്ദേഹത്തിന് ലഭിച്ചത് ഏറ്റവും വലിയ കഠിനാധ്വാനത്തിനുള്ള ബഹുമതിയായിരുന്നു.

ഈ നേട്ടം ബിഹാറിലെയും രാജ്യത്തെ മുഴുവന്‍ ജന സമൂഹങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് സഞീവ് സിന്‍ഹ പറഞ്ഞു. ചര്‍ക്ക നിര്‍മാണത്തില്‍ സര്‍ജനയുടെ കണ്‍വീനറായ മനോജ് ദുബൈ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യേർവാദ ചർക്കയെയും ഗാന്ധിജിയെയും ഭോജ്‌പുരി നാടോടി കലയുമായി ബന്ധിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമരകാലത്ത് ബാപ്പു ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നുവെന്നും മിക്ക സാധനങ്ങളും കൂടെ കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, പൂനെയിലെ യേർവാദ ജയിലിലായിരുന്ന സമയത്ത് അദ്ദേഹം ഒരു മടക്കാവുന്ന നൂൽ ചക്രം ഉണ്ടാക്കിയിരുന്നു. ജയിലിൽ ചക്രം രൂപകൽപന ചെയ്തതിനാൽ യേർവാദ ചർക്ക എന്നാണ് ഇതിന് പേരിട്ടിരിക്കുന്നതെന്നും സിൻഹ കൂട്ടിച്ചേർത്തു.

also read:പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് ലോകത്തെ ഏറ്റവും വലിയ ചര്‍ക്ക

ABOUT THE AUTHOR

...view details