ന്യൂഡൽഹി: ഇന്ധന വിലവർധനവിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാജ്യസഭ എംപി സഞ്ജയ് റൗത്ത്. രാജ്യത്തെ പെട്രോൾ ഡീസൽ വിലയിലെ വർധനവിന് കാരണം കഴിഞ്ഞ സർക്കാരാണെന്ന് പറയുന്ന പ്രസ്‌താവന താൻ വായിച്ചെന്നും കഴിഞ്ഞ ഏഴ് വർഷമായി രാജ്യം ഭരിക്കുന്ന സർക്കാർ എപ്പോഴൊക്കെ രാജ്യത്തെ പ്രശ്‌നങ്ങളെ കുറിച്ച് ചോദിച്ചാലും ഒരേ ഉത്തരമാണ് നൽകാറെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ധന വില വർധനവിൽ കേന്ദ്രത്തെ വിമർശിച്ച് സഞ്ജയ് റൗത്ത് - ഇന്നത്തെ പെട്രോൾ വില
സർക്കാരിനോട് ചോദ്യം ചോദിക്കുന്നവരൊക്കെ രാജ്യദ്രോഹികളാണോ എന്നും സഞ്ജയ് റൗത്ത്.
ഇന്ധന വില വർധനവിൽ കേന്ദ്രത്തെ വിമർശിച്ച് സഞ്ജയ് റൗത്ത്
ചോദ്യം ചോദിക്കുന്നവരൊക്കെ രാജ്യദ്രോഹികളാണോ എന്നും അദ്ദേഹം ചോദിച്ചു. മറ്റ് രാജ്യങ്ങളിലെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറവാണെന്ന് സർക്കാർ ജനങ്ങളോട് വെളിപ്പെടുത്തണമെന്നും ശിവസേന നേതാവ് കൂട്ടിചേർത്തു.