കേരളം

kerala

ETV Bharat / bharat

രാജ്യത്ത് ശുചീകരണ തൊഴിലാളികളുടെ മരണത്തിൽ ഗണ്യമായ കുറവ്: സർക്കാർ രാജ്യസഭയിൽ - സാമൂഹ്യനീതി ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവാലെ

അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും അപകടകരമായ രീതിയിൽ വൃത്തിയാക്കുന്നതും സുരക്ഷ മുൻകരുതലുകൾ പാലിക്കാത്തതും മൂലമുണ്ടാകുന്ന മരണങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവാലെ.

sanitation workers fatalities in india  Minister of State for Social Justice and Empowerment Ramdas Athawale  Ramdas Athawale in rajyasabha  രാജ്യസഭ രാംദാസ് അത്താവാലെ  സാമൂഹ്യനീതി ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവാലെ  ശുചീകരണ തൊഴിലാളികളുടെ മരണം
രാജ്യത്ത് ശുചീകരണ തൊഴിലാളികളുടെ മരണത്തിൽ ഗണ്യമായ കുറവ്: സർക്കാർ രാജ്യസഭയിൽ

By

Published : Mar 17, 2022, 10:45 AM IST

ന്യൂഡൽഹി: അഴുക്കുചാലുകളും സെപ്‌റ്റിക് ടാങ്കുകളും അപകടകരമായ രീതിയിൽ വൃത്തിയാക്കുന്നതു മൂലം ശുചീകരണ തൊഴിലാളികളുടെ മരണങ്ങൾ രാജ്യത്ത് ഗണ്യമായി കുറഞ്ഞുവെന്ന് സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവാലെ. രാജ്യസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് രാംദാസ് അത്താവാലെ ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരം മരണങ്ങൾ 2019ൽ 118 ആയിരുന്നെങ്കിൽ 2021 ആയപ്പോഴേക്കും 24 ആയി കുറഞ്ഞതായും അദ്ദേഹം രാജ്യസഭയെ അറിയിച്ചു. അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും അപകടകരമായ രീതിയിൽ വൃത്തിയാക്കുന്നതും സുരക്ഷ മുൻകരുതലുകൾ പാലിക്കാത്തതും മൂലമുണ്ടാകുന്ന മരണങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്.

ശുചീകരണ തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനും സജ്ജരാക്കുന്നതിനും നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഭവന, നഗരകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് യന്ത്രവൽകൃത ശുചിത്വ പരിസ്ഥിതി വ്യവസ്ഥക്കായുള്ള ദേശീയ നയ രൂപീകരണം, എല്ലാ ജില്ലയിലും കുടിവെള്ള-ശുചിത്വ വകുപ്പിന്‍റെ മേൽനോട്ടത്തിൽ ഉത്തരവാദിത്തമുള്ള സാനിറ്റേഷൻ അതോറിറ്റിയുടെ നിയമനം, ഓരോ മുനിസിപ്പാലിറ്റിയിലും ശുചിത്വ പ്രതികരണ യൂണിറ്റ് എന്നിവ നടപ്പിലാക്കി. യന്ത്രവൽകൃത ശുചീകരണത്തിന് ആവശ്യമായ ഉപകരണങ്ങൾ, യന്ത്രങ്ങൾ, വാഹനങ്ങൾ, പ്രൊഫഷണൽ പരിശീലനം ലഭിച്ച ആളുകൾ, 24x7 ഹെൽപ്പ്‌ലൈൻ, സെപ്റ്റിക് ടാങ്കുകളിൽ നിന്നുള്ള മാലിന്യങ്ങളുടെ ഗതാഗതം, സംസ്കരണം എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ എന്നിവ ശുചിത്വ പ്രതികരണ യൂണിറ്റിൽ സജ്ജീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: പുടിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ച് ബൈഡൻ

ABOUT THE AUTHOR

...view details