സേലം : ചന്ദനക്കടത്തുകാരനായ വീരപ്പന്‍റെ സഹോദരൻ മാദയ്യൻ (80) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബുധനാഴ്‌ച (25.05.2022) പുലർച്ചെ തമിഴ്‌നാട്ടിലെ സേലത്തെ സർക്കാർ മോഹൻ കുമാരമംഗലം മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ചാണ് മരണം. 1987-ൽ ചിദംബരത്തെ വനപാലകനെ കൊലപ്പെടുത്തിയ കേസിൽ 34 വർഷമായി ഇയാൾ ജയിലിലായിരുന്നു.
വീരപ്പന്‍റെ സഹോദരൻ മാദയ്യന്‍ മരിച്ചു - വീരപ്പന്‍റെ സഹോദരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
വീരപ്പന്‍റെ സഹോദരൻ മാദയ്യൻ (80) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചിദംബരത്തെ വനപാലകനെ കൊലപ്പെടുത്തിയ കേസിൽ 34 വർഷമായി ജയിലിലായിരുന്നു
വീരപ്പന്‍റെ സഹോദരൻ മരിച്ചു; വനപാലകനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികെയാണ് മരണം
സേലം സെൻട്രൽ ജയിലിലായിരിക്കെ കടുത്ത നെഞ്ചുവേദനയെ തുടർന്ന് മെയ് 1നാണ് മാദയ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം. സേലം ജില്ലയിലെ മേട്ടൂരിനടുത്ത് കടുമലക്കൂടൽ സ്വദേശിയാണ് മാദയ്യൻ.
തമിഴ്‌നാട്, കർണാടക, കേരളം എന്നിവിടങ്ങളിലെ വനമേഖലകൾ അടക്കി ഭരിച്ചിരുന്ന വീരപ്പൻ തമിഴ്‌നാട് പൊലീസിലെ എസ്‌ടിഎഫ് ഉദ്യോഗസ്ഥരുമായി 2004ൽ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.