കേരളം

kerala

ETV Bharat / bharat

സംയുക്ത കിസാൻ മോർച്ചയുടെ ഭാരത് ബന്ദ് ഇന്ന് - കർഷകരുടെ ഭാരത് ബന്ദ്

ഭാരത് ബന്ദിൽ റോഡ്, റെയിൽ ഗതാഗതം സ്‌തംഭിപ്പിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു

Bharat Bandh today  Samyukta Kisan Morcha Bharat Bandh  farmers Bharat Bandh  Bharat Bandh news  ഭാരത് ബന്ദ് ഇന്ന്  സംയുക്ത കിസാൻ മോർച്ചയുടെ ഭാരത് ബന്ദ്  കർഷകരുടെ ഭാരത് ബന്ദ്  ഭാരത് ബന്ദ് വാർത്ത
സംയുക്ത കിസാൻ മോർച്ചയുടെ ഭാരത് ബന്ദ് ഇന്ന്

By

Published : Mar 26, 2021, 1:36 AM IST

ന്യൂഡൽഹി: കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർ ആഹ്വാനം ചെയ്‌ത ഭാരക് ബന്ദ് ഇന്ന്. കർഷകരുടെ ഐക്യമുന്നണിയായ സംയുക്ത കിസാൻ മോർച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്‌തത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് രാജ്യത്ത് ബന്ദ്. രാജ്യത്തെ എല്ലാ പൗരന്മാരും ബന്ദിനോട് ഐക്യദാർഡ്യം പ്രഖ്യാപിക്കണമെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്‌താവനയിൽ അഭ്യർഥിച്ചു. കഴിഞ്ഞ നാല് മാസത്തോളമായി ഡൽഹി അതിർത്തികളിൽ സമരം ചെയ്‌ത് വരികയാണ് രാജ്യത്തെ കർഷകർ. കേന്ദ്ര സർക്കാർ നിലപാടുകളോടുള്ള പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്‌തതെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു.

ഭാരത് ബന്ദിൽ റോഡ്, റെയിൽ ഗതാഗതം സ്‌തംഭിപ്പിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്. കൂടാതെ വ്യാപാരികൾ കടകൾ തുറക്കാതെ ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മുന്നോട്ട് വരണമെന്നും കർഷക നേതാക്കൾ അഭ്യർഥിച്ചു. കർഷക വിരുദ്ധമായ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് ഡൽഹി അതിർത്തിയിൽ സമരം തുടരുന്നത്.

ABOUT THE AUTHOR

...view details