ബെംഗളുരു: മംഗളുരുവിൽ ഒരാൾക്ക് നിപ ലക്ഷണങ്ങൾ. രോഗ സ്ഥിരീകരണത്തിനായി സാമ്പിൾ പുനെ വൈറോളജി ലാബിലേക്ക് അയച്ചുവെന്ന് സംസ്ഥാന ആരോഗ്യ കമ്മിഷണർ കെ.വി ത്രിലോക് ചന്ദ്ര അറിയിച്ചു. നിപ സംശയിക്കുന്നയാൾക്ക് ഗുരുതര രോഗ ലക്ഷണങ്ങളില്ലെന്നും ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കമ്മിഷണർ പറഞ്ഞു.
മംഗലാപുരത്തെ വെൻലോക് ജില്ല ആശുപത്രിയിൽ ലാബ് ടെക്നീഷ്യനാണ് നിപ ലക്ഷണങ്ങൾ ഉള്ളത്. അദ്ദേഹം ഗോവയിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും കേരളത്തിൽ നിന്നെത്തിയ ആളുമായി സമ്പർക്കം പുലർത്തിയിരുന്നെന്നും വൃത്തങ്ങൾ പറയുന്നു.