മുംബൈ:മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ എന്‍സിബി ഉദ്യോഗസ്ഥന്‍ സമീർ വാങ്കഡെയുടെ പിതാവിന്‍റെ പരാതി. കുടുംബത്തിന്‍റെ ജാതിയെക്കുറിച്ച് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതിന് പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമാണ് വാങ്കഡെയുടെ പിതാവ് ധ്യാൻദേവ് കെ വാങ്കഡെയുടെ പരാതി.
സകാൽ ദിനപത്രത്തിനും മറ്റ് വിവിധ തരത്തിലുള്ള മാധ്യമങ്ങള്‍ക്കും നല്‍കിയ അഭിമുഖത്തിലാണ് നവാബ് മാലിക്ക് തങ്ങളുടെ ജാതി സംബന്ധിച്ചും കുടുംബാംഗങ്ങൾക്കുമെതിരെ തെറ്റായതും അപകീർത്തികരവുമായ പ്രസ്താവന നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.