മുംബൈ: ആര്യന്‍ ഖാനെതിരായ കേസ് അന്വേഷണത്തില്‍ നിന്നും സമീര്‍ വാങ്കഡെയെ മാറ്റി. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ പ്രതിയായ കപ്പലിലെ ലഹരി മരുന്ന് കേസ് കൂടാതെ മുംബൈ സോണില്‍ വരുന്ന അഞ്ച് കേസുകള്‍ എന്‍സിബിയുടെ ഡല്‍ഹി യൂണിറ്റാകും ഇനി അന്വേഷിക്കുക. കേസുമായി ബന്ധപ്പട്ട് ആരോപണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് നടപടി.
അതേസമയം അന്വേഷണ സംഘത്തില്‍ നിന്നും നീക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ സമീര്‍ വാങ്കഡെ നിരസിച്ചു. കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് താന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സമീര്‍ വാങ്കഡെ പറഞ്ഞു. ആര്യൻ കേസും സമീർ ഖാൻ കേസും ഡൽഹി എൻസിബിയുടെ എസ്ഐടിയാണ് അന്വേഷിക്കുന്നത്. മുംബൈ-ഡല്‍ഹി എന്‍സിബി സംഘം സംയുക്തമായാണ് അന്വേഷണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.