സംഭാല്‍ (ഉത്തര്‍ പ്രദേശ്) : ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്ന ഹിന്ദു വിദ്യാര്‍ഥിയെ അടിക്കാന്‍ മുസ്‌ലിം വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ട അധ്യാപിക അറസ്റ്റില്‍ (Sambhal Students Slap Issue). വര്‍ഗീയ വിദ്വേഷം വളര്‍ത്തി എന്ന കുറ്റം ചുമത്തിയാണ് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. സംഭാല്‍ ജില്ലയിലെ അസ്‌മോലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ദുഗാവാര്‍ ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് സംഭവം. അടിയേറ്റ വിദ്യാര്‍ഥിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷൈസ്‌ത എന്ന അധ്യാപികയെ പൊലീസ് ഇന്നലെ (സെപ്‌റ്റംബര്‍ 28) അറസ്റ്റ് ചെയ്‌തു (School teacher orders Muslim student to slap Hindu classmate).
ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 153 എ (മതം, വംശം മുതലായവയുടെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 323 (പ്രേരണ കൂടാതെ മുറിവേല്‍പ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അധ്യാപികക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. സ്‌കൂളിലെ അഞ്ചാം ക്ലാസിലാണ് സംഭവം. അധ്യാപിക ചോദിച്ച ചോദ്യത്തിന് തന്‍റെ മകന് ഉത്തരം നല്‍കാന്‍ സാധിച്ചില്ലെന്നും തുടര്‍ന്ന് മകന്‍റെ സഹപാഠിയായ മുസ്‌ലിം വിദ്യാര്‍ഥിയെ കൊണ്ട് മകനെ അധ്യാപിക ശിക്ഷിക്കുകയുമായിരുന്നു എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. അധ്യാപികയുടെ പ്രവര്‍ത്തി തന്‍റെ മകന്‍റെ മതവികാരം വൃണപ്പെടുത്തിയെന്നും പിതാവ് പരാതിയില്‍ പറഞ്ഞു.