തന്‍റെ എല്ലാ പ്രൊഫഷണൽ പ്രതിബദ്ധതകളും അവസാനിപ്പിച്ച ശേഷം സിനിമയില്‍ നിന്ന് ഇടവേള എടുക്കാനൊരുങ്ങുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത റൂത്ത് പ്രഭു Samantha Ruth Prabhu. താരം ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയതിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വിജയ് ദേവരകൊണ്ട Vijay Deverakonda നായകനായ 'കുഷി'യുടെ Kushi ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദ് വിമാനത്താവളത്തില്‍ മടങ്ങിയെത്തിയ സാമന്തയ്‌ക്കൊപ്പം താരത്തിന്‍റെ ടീമും ഉണ്ടായിരുന്നു.
'കുഷി'യും, വെബ് സീരീസായ 'സിറ്റാഡലി'ന്‍റെ ഇന്ത്യന്‍ പതിപ്പുമാണ് സാമന്തയുടെ പുതിയ പ്രൊജക്‌ടുകള്‍. ഈ പ്രൊജക്‌ടുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും സാമന്ത അഭിനയ ജീവിതത്തില്‍ നിന്ന് ഒരു ഇടവേള എടുക്കുക. സിനിമകളിൽ നിന്ന് ഇടവേള എടുക്കുന്നതിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ച ശേഷം സാമന്ത പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കിയിരുന്നു.
ടീമിനൊപ്പം വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന സാമന്ത നേരെ കാറിനകത്തേയ്‌ക്ക് കയറുന്നതാണ് വീഡിയോയില്‍ കാണാനാവുക. ഇതിനിടെ പാപ്പരാസികള്‍ സാമന്തയുടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. എയര്‍പോര്‍ട്ട് ഔട്ട്‌ഫിറ്റിലാണ് താരം വിമാനത്താവളത്തില്‍ എത്തിയത്. വെള്ള നിറമുള്ള ടീ ഷര്‍ട്ടും, നീല പാന്‍റ്‌സും, കറുത്ത ജാക്കറ്റും കറുത്ത തൊപ്പിയുമായിരുന്നു താരം ധരിച്ചിരുന്നത്.
വരുൺ ധവാനൊപ്പമുള്ള Varun Dhawan 'സിറ്റാഡൽ' Citadel പൂർത്തിയാക്കിയ ശേഷം കുറഞ്ഞത് ഒരു വർഷത്തേയ്‌ക്കെങ്കിലും അഭിനയം നിർത്തിവച്ചിരിക്കുകയാണ് സാമന്ത. സ്വന്തം ആരോഗ്യാവസ്ഥ കണക്കിലെടുത്താണ് ഈ ഇടവേള എന്നാണ് താരത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. ആരോഗ്യത്തിന് മുൻഗണന നൽകാനും മയോസൈറ്റിസ് തെറാപ്പിക്കായി യുഎസിലേക്ക് പോകാനുമുള്ള പദ്ധതികൾ ഉള്ളതിനാലുമാണ് സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നത് എന്നാണ് സാമന്തയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.
Also Read:സെർബിയയിൽ രാഷ്‌ട്രപതി മുർമുവുമായി കൂടിക്കാഴ്‌ച നടത്തി വരുൺ ധവാനും സാമന്തയും