കേരളം

kerala

ETV Bharat / bharat

Samantha Ruth Prabhu Shares Story 'ക്രൂരമായ ഞായറാഴ്‌ച'; ജിമ്മില്‍ പോകാന്‍ മടിച്ച് സാമന്ത; പരിശീലകന്‍റെ മറുപടി വൈറല്‍ - സാമന്ത

Samantha Ruth Prabhu Insta Story : ഞായറാഴ്‌ച സ്‌റ്റോറിയുമായി സാമന്ത. ജിമ്മില്‍ പോകാന്‍ മടിച്ച സാമന്തയ്‌ക്ക് പരിശീലകന്‍ നല്‍കുന്ന മറുപടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

Samantha Ruth Prabhu  Samantha Ruth Prabhu instagram  Samantha Ruth Prabhu fitness  Samantha Ruth Prabhu trainer  Samantha Ruth Prabhu latest news  Samantha Ruth Prabhu upcoming films  ക്രൂരമായ ഞായറാഴ്‌ച  ജിമ്മില്‍ പോകാന്‍ മടിച്ച് സാമന്ത  സാമന്ത  സാമന്തയ്‌ക്ക് പരിശീലകന്‍ നല്‍കുന്ന മറുപടി
Samantha Ruth Prabhu shares story

By ETV Bharat Kerala Team

Published : Oct 15, 2023, 10:53 PM IST

ആരാധകരുടെ പ്രിയതാരമാണ് സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu). ഫിറ്റ്‌നസിലൂടെയും വര്‍ക്കൗട്ടുകളിലൂടെയും എല്ലായ്‌പ്പോഴും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട് താരം (Samantha Ruth Prabhu fitness). പലപ്പോഴും സാമന്ത തന്‍റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട് (Samantha Ruth Prabhu workout images).

എന്നാല്‍ ഞായറാഴ്‌ച താരത്തിന് ജിമ്മില്‍ പോകാന്‍ കുറച്ച് പ്രചോദനം വേണ്ടി വന്നു (Samantha Ruth Prabhu trainer). തന്‍റെ ശാരീരികാവസ്ഥ ശരിയല്ലാത്തതിനാല്‍ താരം ഈ ഞായറാഴ്‌ചയിലെ തന്‍റെ വര്‍ക്കൗട്ട് സെക്ഷന്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അത് പരാജയപ്പെടുകയാണ്. ഇതുസംബന്ധിച്ച് ഒരു വാട്‌സ്‌ആപ്പ് ചാറ്റും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു (Samantha Ruth Prabhu shares story).

ജിമ്മില്‍ പോകാന്‍ മടിച്ച് സാമന്ത

Also Read:Samantha Share Love With Fans: ലവ്‌ യു ഫോർ എവർ...! ആരാധകരോട്‌ സ്‌നേഹം പങ്കുവച്ച്‌ സാമന്ത

ഒപ്പം ജിമ്മില്‍ നിന്നുള്ളൊരു ചിത്രവും സാമന്ത തന്‍റെ ഇന്‍സ്‌റ്റയില്‍ പങ്കുവച്ചു. 'ക്രൂരമായ ഞായറാഴ്‌ച' എന്നാണ് ചിത്രത്തിന് താഴെ താരം പരാമര്‍ശിച്ചിരിക്കുന്നത്. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയായാണ് താരം പോസ്‌റ്റ് പങ്കുവച്ചത്.

സാമന്തയ്‌ക്ക് പരിശീലകന്‍ നല്‍കുന്ന മറുപടി

പരിശീലകന്‍ ജുനൈദ് ഷെയ്ഖ് ആണ് ഈ ഞായറാഴ്‌ചയില്‍ ജിമ്മില്‍ പോകാന്‍ താരത്തിന് പ്രചോദനമേകിയത് (Samantha fitness trainer Junaid Shaikh). ട്രെയിനറുമായുള്ള വാട്‌സ്‌ആപ്പ് ചാറ്റില്‍ തനിക്ക് ഇന്ന് ശരീര വേദന ആണെന്നും വിശ്രമിക്കാനുള്ള ആഗ്രഹവും താരം പ്രകടിപ്പിച്ചു. ഇതിന് ജുനൈദിന്‍റെ മറുപടി, കൃത്യ സമയത്ത് പരിശീലനത്തിന് വരണം എന്നായിരുന്നു. അതായത്, ഇന്നത്തെ വര്‍ക്കൗട്ട് ഒഴിവാക്കാനുള്ള സാമന്തയുടെ പദ്ധതിയെ പരിശീലകന്‍ ജുനൈദ് പരിഗണിച്ചില്ല.

Also Read:Atlee First Choose Samantha Instead Of Nayanthara ജവാനില്‍ നയന്‍താരയ്‌ക്ക് പകരം അറ്റ്‌ലി ആദ്യം സമീപിച്ചത് സാമന്തയെ?

തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിക്കൊപ്പം സാമന്ത ജുനൈദിനെയും ടാഗ് ചെയ്‌തിട്ടുണ്ട്. സാമന്തയുടെ ഈ സ്‌റ്റോറിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അടുത്തിടെ സാമന്ത തന്‍റെ മുൻ ഭർത്താവ് നാഗ ചൈതന്യയ്‌ക്കായി സമർപ്പിച്ച 'ചയ്' ടാറ്റു നീക്കം ചെയ്‌തതിലൂടെ താരം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

അതേസമയം റൊമാന്‍റിക് ഡ്രാമായായ 'കുഷി' (Kushi) ആണ് സാമന്തയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം (Samantha Ruth Prabhu upcoming film). വിജയ് ദേവരകൊണ്ടയാണ് (Vijay Deverakonda) ചിത്രത്തില്‍ സാമന്തയുടെ നായകനായി എത്തിയത്. കുഷിയ്‌ക്ക് ശേഷം സാമന്ത അഭിനയത്തില്‍ നിന്നും താല്‍ക്കാലികമായി ഇടവേള എടുത്തിരിക്കുകയാണ്. തന്‍റെ ആരോഗ്യം കണക്കിലെടുത്താണ് താരം അഭിനയത്തില്‍ നിന്നും ഇടവേള എടുക്കാന്‍ തീരുമാനിച്ചത്.

Also Read:Samantha visited Warner Brothers Studio വാർണർ ബ്രദേഴ്‌സ് സ്‌റ്റുഡിയോയിലെ ഫ്രണ്ട്‌സ്‌ സെറ്റില്‍ സാമന്ത; നോക്ക് നോക്ക് തമാശയുമായി ദേവരകൊണ്ട

ABOUT THE AUTHOR

...view details