കേരളം

kerala

ETV Bharat / bharat

'മോശം അവസ്ഥയിലല്ല' ; കടന്നുപോയ സാഹചര്യങ്ങളെക്കുറിച്ചോര്‍ത്ത് വിഷമിച്ചിരിക്കുകയല്ലെന്ന് സാമന്ത - ശകുന്തള

അടുത്തിടെ നടന്ന അഭിമുഖത്തിലാണ് സാമന്ത റൂത്ത് പ്രഭു മനസ്സുതുറന്നത്. തൻ്റെ ഒരു ബന്ധം തകർന്നിരിക്കാം, പക്ഷേ അതിനര്‍ഥം താൻ മോശം അവസ്ഥയിൽ വിഷമിച്ചിരിക്കുന്ന ആളാണെന്നല്ലെന്ന് സാമന്ത

ഹൈദരാബാദ്  സാമന്ത റൂത്ത് പ്രഭു മനസ്സു തുറന്നത്  സാമന്ത റൂത്ത് പ്രഭു  എൻ്റെ മനസ്സിൽ ഒരുപാട് സ്‌നേഹം അവശേഷിക്കുന്നു  Samantha Ruth Prabhu  Samantha Ruth Prabhu on her failed relationship  Samantha relationship  I have so much love to give  relationship  ഒരുപാട് സ്‌നേഹം അവശേഷിക്കുന്നുണ്ട്  ശകുന്തള  myositis
'എൻ്റെ മനസ്സിൽ ഒരുപാട് സ്‌നേഹം അവശേഷിക്കുന്നുണ്ട്'; സമാന്ത റൂത്ത് പ്രഭു

By

Published : Mar 28, 2023, 10:11 PM IST

ഹൈദരാബാദ് :ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ അഭിനേത്രികളിലൊരാളാണ് സാമന്ത റൂത്ത് പ്രഭു. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നാഗചൈതന്യയുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞ താരം മനസ്സുതുറന്നിരിക്കുകയാണ് ഒരഭിമുഖത്തില്‍. ബന്ധം തകർന്നിട്ടുണ്ടെങ്കിലും, ഈ അവസ്ഥയിൽ തനിക്ക് ഒട്ടും നീരസമില്ലെന്ന് നടി പറയുന്നു.

2021-ലാണ് സാമന്തയും നാഗ ചൈതന്യയും തങ്ങളുടെ വേർപിരിയൽ പരസ്യമാക്കിയത്. അതിന് ശേഷം വളരെ വൈകാരികമായും ശാരീരികമായും വെല്ലുവിളി നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് താരം കടന്നുപോയത്. സാമന്ത മുഖ്യകഥാപാത്രമായെത്തുന്ന തൻ്റെ ഏറ്റവും പുതിയ സിനിമയായ ശാകുന്തളത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായാണ് താരം അഭിമുഖത്തിന് എത്തിയത്.

ശകുന്തളയ്ക്ക്‌ തൻ്റെ ജീവിതവുമായി ഒരുപാട് സാമ്യതകൾ :താൻ വളരെ സ്‌നേഹമുള്ളവളാണ്, ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്ന ശകുന്തള എന്ന കഥാപാത്രത്തിന് തൻ്റെ ജീവിതവുമായി ഒരുപാട് സാമ്യതകൾ തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കഥാപാത്രവുമായി തനിക്ക് ആത്‌മബന്ധം തോന്നുന്നു. ഏറ്റവും മോശമായ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോയെങ്കിലും ശകുന്തള അന്തസും ആഭിജാത്യവും മുറുകെ പിടിച്ചു.

also read:നാഗ ചൈതന്യയ്‌ക്കൊപ്പം ശോഭിത ധൂലിപാല ലണ്ടനില്‍; വൈറലായി ഷെഫിന്‍റെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റ്

മയോസൈറ്റിസ് എന്ന രോഗാവസ്ഥ: മയോസൈറ്റിസ് എന്ന പ്രത്യേക രോഗാവസ്ഥ നേരിടുന്ന താരം, കഴിഞ്ഞ എട്ട് മാസം അതിജീവിച്ചത് സുഹൃത്തുക്കളുടെ പിന്തുണ കൊണ്ടാണെന്ന് പറഞ്ഞു. 'പങ്കിടാനായി എൻ്റെ മനസിൽ ഒരുപാട് സ്‌നേഹമുണ്ട്, ഇപ്പോഴും ഒരുപാട് വാത്സല്യം എൻ്റെ മനസിൽ ബാക്കിയുണ്ട്. പരാജയപ്പെട്ട ഒരു ബന്ധത്തിൻ്റെ പേരിൽ ഞാൻ കയ്പേറിയ ഒരു വ്യക്തിയൊന്നും ആയിട്ടില്ല' - ശാകുന്തളത്തിലെ കഥാപാത്രമായി മാറാൻ മനോഹരമായ രൂപം മാത്രമല്ല ആവശ്യമെന്നും സാമന്ത വെളിപ്പെടുത്തി.

'എന്നിലെ സമകാലിക സ്ത്രീയെ പോലും അവൾ ഏറെ ആകർഷിച്ചു. സാമൂഹിക മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ശക്തമായ ബോധ്യങ്ങൾ പുലർത്തുന്ന, അങ്ങേയറ്റം സ്വതന്ത്രയായ ഒരു സ്‌ത്രീയാണ് അവൾ. എന്നാൽ അവളുടെ യാത്രയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പോലും ശകുന്തള ഭക്തിയിൽ മുഴുകുന്നുണ്ട്. അതിൽ അവൾ പരാജയപ്പെടുന്നില്ല'- സിനിമയിലെ തൻ്റെ കഥാപാത്രത്തെക്കുറിച്ച് താരം കൂട്ടിച്ചേർത്തു.

also raed:'സിനിമയില്‍ 20 വർഷം'; മലയാളിക്കും ഏറെ പ്രിയങ്കരനായ അല്ലു അർജുൻ

സാമന്തയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം യശോദ ഏറെ പ്രശംസ നേടിയിരുന്നു. സിനിമയ്ക്ക്‌ വേണ്ടി താരം നേടിയ മാർഷൽ ആർട്‌സ് പരിശീലനവും തകർപ്പൻ ആക്ഷൻ രംഗങ്ങളുമെല്ലാം വളരെ മികച്ച പ്രതികരണമാണ് നേടിക്കൊടുത്തത്. സിനിമയിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാനായി താരം എടുത്ത പരിശീലനത്തിൻ്റെ പ്രതിഫലനം ആരാധകർക്ക് സിനിമയിൽ കാണാനും സാധിച്ചു. തുടർന്ന് താരത്തിൻ്റെ മെയ്‌വഴക്കത്തെ വാഴ്‌ത്തിയുള്ള വാര്‍ത്തകള്‍ക്കിടെയാണ് സാമന്തയുടെ രോഗവിവരം പുറത്തുവന്നത്. പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രത്തെ അവതരപ്പിക്കുന്ന ഇൻ്റർനാഷണൽ സീരീസ് 'സിറ്റഡലി'ന്‍റെ ഹിന്ദി പതിപ്പിൽ പ്രിയങ്കയുടെ വേഷം അവതരിപ്പിക്കുന്നത് സാമന്തയാണ്.

ABOUT THE AUTHOR

...view details