Yashoda theatre success: തെന്നിന്ത്യന്‍ താര സുന്ദരി സാമന്തയുടെ ഏറ്റവും പുതിയ തെലുഗു ചിത്രമാണ് 'യശോദ'. നവംബര്‍ 12ന് റിലീസായ ചിത്രം മികച്ച രീതിയില്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. റിലീസ് ചെയ്‌ത് ആദ്യ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ 11 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ഇപ്പോഴിതാ തന്‍റെ സിനിമയുടെ വിജയം ആഘോഷിക്കുകയാണ് താരം.
Samantha action sequences in Yashoda: 'യശോദ'യില്‍ മികവുറ്റ പ്രകടനമാണ് സാമന്ത കാഴ്‌ചവച്ചത്. സിനിമയിലെ താരത്തിന്‍റെ ആക്ഷന്‍ സീക്വന്‍സുകള്‍ക്ക് വളരെയധികം പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. യശോദയിലെ ഒരു പിന്നാമ്പുറ വീഡിയോ താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിനായി ആക്ഷന്‍ സീക്വന്‍സുകളില്‍ പ്രാവീണ്യം നേടുന്ന താരത്തെയാണ് വീഡിയോയില്‍ കാണാനാവുക. 'യശോദ' തിയേറ്ററുകളിലും ബിടിഎസിലും എന്ന അടിക്കുറിപ്പോടു കൂടിയാണ് സാമന്ത വീഡിയോ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
Samantha fighting video: 'യശോദ'യുടെ സെറ്റില്‍ നിരവധി പേരോട് താരം പോരാടുന്നതും കുതിച്ചു കയറുന്നതും വീഡിയോയില്‍ കാണാം. ആയാസകരമായ ആക്ഷന്‍ സീക്വന്‍സുകള്‍ അവതരിപ്പിക്കുന്നതിനായി കര്‍ശനമായ ദിനചര്യയും വ്യായാമവും പാലിക്കേണ്ടി വന്നിരുന്നു താരത്തിന്. സാമന്ത നടത്തിയ തീവ്രമായ പരിശീലനമാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്.
Samantha Instagram post: അടുത്തിടെ തന്‍റെ രോഗ വിവരം വെളിപ്പെടുത്തി സാമന്ത രംഗത്തെത്തിയിരുന്നു. തനിക്ക് പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് രോഗമാണെന്നും താന്‍ ചികിത്സയിലാണെന്നും താരം ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് ആരാധകരെ അറിയിച്ചത്. പിന്നാലെ രോഗ ശാന്തി നേര്‍ന്ന് ആരാധകരും രംഗത്തെത്തി.
Social media comments on Samantha: 'ശാരീരികമായും മാനസികമായും ഉടന്‍ സുഖം പ്രാപിക്കൂ..സാം.', 'ഒരു അഭിനേതാവെന്ന നിലയിലും വ്യക്തിയെന്ന നിലയിലും നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു.', 'നിങ്ങൾ ഒരു യഥാർത്ഥ യോദ്ധാവാണ്, യശോദയ്ക്ക് അഭിനന്ദനങ്ങൾ, നിങ്ങളത് തീർച്ചയായും അർഹിക്കുന്നു!!' -തുടങ്ങി നിരവധി കമന്‍റുകളാണ് സാമന്തയുടെ വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Samantha thanks to gym trainer: മയോസൈറ്റിസില്‍ നിന്നും തന്നെ സഹായിച്ച ജിം പരിശീലകന്‍ ജുനൈദ് ഷെയ്‌ഖിന് നന്ദി പറഞ്ഞും സാമന്ത രംഗത്തെത്തിയിരുന്നു. ജിം പരിശീലകന് നന്ദി അറിയിച്ച് കൊണ്ട് വികാരനിര്‍ഭര കുറിപ്പുമായാണ് സാമന്ത കഴിഞ്ഞ ദിവസം ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയത്.
'കഴിഞ്ഞ ഏതാനും മാസങ്ങളായി എന്‍റെ എല്ലാ പ്രതിസന്ധികളിലും എന്നോടൊപ്പം നിന്ന് അതെല്ലാം കണ്ട ഒരാളാണ് താങ്കള്‍. എന്‍റെ ഏറ്റവും മോശപ്പെട്ട ദിനങ്ങള്‍, ഞാന്‍ ദുര്‍ബലമായി പോയ നിമിഷങ്ങള്‍, കണ്ണീര് മാത്രം കൂട്ടിനുള്ള സമയം, ഹൈ ഡോസ് സ്‌റ്റിറോയ്‌ഡ് തെറാപ്പികളുടെ ദിനങ്ങള്‍, എല്ലാം.. പക്ഷേ ഒരിക്കലും ഒന്നിനും എന്നെ വിട്ടുകൊടുത്തില്ല. ഇനിയും ഇങ്ങനെ താങ്ങായി നില്‍ക്കുമെന്ന് എനിക്ക് അറിയാം. നന്ദി..'-ഇപ്രകാരമാണ് സാമന്ത ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.
Samantha as surrogate mother: 'യശോദ'യില്‍ ഒരു വാടക അമ്മയുടെ വേഷത്തിലാണ് സാമന്ത പ്രത്യക്ഷപ്പെട്ടത്. ഗുരുതരമായ ഒരു മെഡിക്കല്‍ കുറ്റകൃത്യത്തിന്‍റെ രഹസ്യങ്ങള്‍ സാമന്തയുടെ കഥാപാത്രം ധൈര്യത്തോടെ വെളിപ്പെടുത്തുകയാണ്. വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കള്‍ ആകാനുള്ള അവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്ന ഇവ എന്ന കമ്പനിയിൽ യശോദ രജിസ്‌റ്റര്‍ ചെയ്യുന്നു. എന്നിരുന്നാലും, രക്ഷാകർതൃത്വത്തിലേയ്‌ക്കുള്ള വഴി ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതാണ്.
Samantha with Yannick Ben: സ്‌റ്റണ്ട് കൊറിയോഗ്രാഫര്‍ യാനിക്ക് ബെന്നുമായി ഇത് രണ്ടാം തവണയാണ് സാമന്ത ഒന്നിക്കുന്നത്. 'യശോദ'ക്ക് മുമ്പ് 'ദി ഫാമിലി മാന്‍' എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. 'യശോദ'യിലെ ആക്ഷൻ ശൈലിക്ക് വൈവിധ്യമാർന്ന രൂപങ്ങളുണ്ട്. ബോക്‌സിംഗ്, കിക്ക് ബോക്‌സിംഗ്, ജൂഡോയിലെ കുറച്ച് പ്രൊജക്ഷൻ, ബ്രസീലിയൻ ജൂജിറ്റ്‌സു, എംഎംഎയുടെ മിശ്രിതം എന്നീ ഫൈറ്റിംഗുകളുടെ ഒരു സംയോജമാണ് 'യശോദ'യില്‍ പ്രകടമായത്.
Yashoda release: തമിഴിലും തെലുഗുവിലുമായി റിലീസിനെത്തിയ യശോദ, മലയാളം, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും റിലീസ് ചെയ്‌തിരുന്നു. സാമന്തയെ കൂടാതെ വരലക്ഷ്‌മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും 'യശോദ'യില്‍ സുപ്രധാന വേഷങ്ങളിലെത്തിയിരുന്നു.
മണിശർമയുടെ സംഗീതവും എം സുകുമാറിന്‍റെ ഛായാഗ്രഹണവും മാർത്താണ്ഡ് കെ വെങ്കിടേഷിന്‍റെ എഡിറ്റിംഗും കൂടി ആയപ്പോള്‍ 'യശോദ' പ്രേക്ഷകരെ വിസ്‌മയിപ്പിച്ചു. ശ്രീദേവി മൂവിന്‍റെ ബാനറില്‍ ശിവലേങ്ക കൃഷ്‌ണ പ്രസാദ് ആണ് നിര്‍മാണം. ഹരിയും ഹരീഷും ചേര്‍ന്നാണ് യശോദയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
Also Read:'മരിച്ചിട്ടില്ല, പലപ്പോഴും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു' ; പൊട്ടിക്കരഞ്ഞ് സാമന്ത