കേരളം

kerala

ETV Bharat / bharat

റെസ്‌റ്റോറന്‍റില്‍ വിജയ്‌ ദേവരകൊണ്ടയ്‌ക്കൊപ്പം സമാന്ത; മനോഹര നിമിഷം പങ്കുവച്ച് താരം - കുഷി സിനിമ

തന്‍റെ ഉറ്റ സുഹൃത്ത് വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രവുമായി സാമന്ത ഇൻസ്‌റ്റഗ്രാമിൽ. കുഷി ആണ് ഇരുവരും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം

Wrestlers case  Samantha Ruth Prabhu drops adorable pic with Vijay  Samantha Ruth Prabhu  Vijay Deverakonda  Samantha Ruth Prabhu drops adorable pic  Samantha drops adorable pic with Vijay Deverakonda  ദേവരകൊണ്ടയ്‌ക്കൊപ്പം ഭക്ഷണം കഴിച്ച് സമാന്ത  വിജയ്‌ ദേവരകൊണ്ട  സമാന്ത  Samantha drops adorable picture with Vijay  Samantha penned  Vijay called Samantha as favorite girl  Most awaited on screen pair  Kushi tells an inter faith love story  Samantha and Vijay Deverakonda latest movies  സാമന്ത ഇൻസ്‌റ്റഗ്രാമിൽ  വിജയ്‌ ദേവരകൊണ്ടയ്‌ക്കൊപ്പം സാമന്ത  കുഷിയില്‍ ഒന്നിച്ച് ദേവരകൊണ്ടയും സാമന്തയും  കുഷി  കുഷി സിനിമ  വിജയ്‌ ദേവരകൊണ്ടയ്‌ക്കൊപ്പം സമാന്ത
റെസ്‌റ്റോറന്‍റില്‍ വിജയ്‌ ദേവരകൊണ്ടയ്‌ക്കൊപ്പം സമാന്ത

By

Published : Jun 1, 2023, 8:41 PM IST

Samantha drops adorable picture with Vijay Deverakonda: തെലുങ്ക് സൂപ്പര്‍ താരം വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത. ദേവരകൊണ്ടയ്‌ക്കൊപ്പം റെസ്‌റ്റോറന്‍റില്‍ ഭക്ഷണത്തിന് മുന്നിലിരിക്കുന്ന ചിത്രമാണ് സാമന്ത ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം വിജയ്‌ ദേവരകൊണ്ടയുടെ സാന്നിധ്യം തന്നില്‍ എന്താണ് അർത്ഥമാക്കുന്നത് എന്നതിനെ കുറിച്ചുള്ള മനോഹരമായ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

Samantha penned what Vijay's presence means to her: 'നിന്നെ ഏറ്റവും മികച്ച നിലയിൽ കാണുന്നു, നിന്നെ ഏറ്റവും മോശമായ അവസ്ഥയിൽ കാണുന്നു. നീ അവസാനം വരുന്നത് കാണുന്നു, നീ ആദ്യം വരുന്നത് കാണുന്നു. നിന്‍റെ പതനങ്ങള്‍ കാണുന്നു, നിന്‍റെ ഉയര്‍ച്ചകള്‍ കാണുന്നു. ചില സുഹൃത്തുക്കൾ കാത്തിരിക്കുന്നു. എന്തൊരു വര്‍ഷമായിരുന്നു ഇത്!' - ഇപ്രകാരമാണ് സാമന്ത കുറിച്ചത്.

Vijay called Samantha as favorite girl: സാമന്തയുടെ ഈ പോസ്‌റ്റ് വിജയ്‌ ദേവരകൊണ്ട ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ റീ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. 'പ്രിയപ്പെട്ട പെൺകുട്ടി' - എന്ന് കുറിച്ച് കൊണ്ടാണ് ദേവരകൊണ്ട പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.

Most awaited on screen pair: പുതിയ സിനിമയുടെ തിരക്കിലാണ് ദേവരകൊണ്ടയും സാമന്തയും. 'കുഷി'യിലാണ് ഇരുവരും സ്‌ക്രീൻ സ്‌പേസ് പങ്കിടുന്നത്. അടുത്തിടെ വിജയ്‌ ദേവരകൊണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് 'കുഷി'യിലെ 'തു മേരി റോജ' എന്ന ഗാനം നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ഗാന രംഗത്തിലെ വിജയുടെയും സാമന്തയുടെയും കെമിസ്‌ട്രിയെ അഭിനന്ദിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തിയിരുന്നു. സാമന്തയേയും ദേവരകൊണ്ടയേയും 'ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഓൺ - സ്‌ക്രീൻ ജോഡി' എന്നാണ് ആരാധകര്‍ വിളക്കുന്നത്.

Also Read:'ജീവിതത്തില്‍ ചില പാഠങ്ങള്‍ പഠിച്ചു'; സാമന്തയുമായുള്ള വേര്‍പിരിയലിന് ശേഷം മനസുതുറന്ന് നാഗ ചൈതന്യ

Samantha's second collaboration with Vijay Deverakonda: ഇതാദ്യമായല്ല ഇരുവരും ഒന്നിച്ചെത്തുന്നത്. 'മഹാനടി'ക്ക് ശേഷമുള്ള സാമന്തയുടേയും വിജയ്‌യുടേയും രണ്ടാമത്തെ പ്രൊജക്‌ടാണിത്. ശിവ നിര്‍വാണയാണ് കുഷിയുടെ സംവിധാനം. നേരത്തെ ശിവ നിര്‍വാണയുടെ 'മജിലി' എന്ന സിനിമയില്‍ സാമന്ത അഭിനയിച്ചിട്ടുണ്ട്.

Kushi tells an inter faith love story: സാമന്തയേയും ദേവരകൊണ്ടയേയും കൂടാതെ ജയറാം, സച്ചിൻ ഖേദാക്കർ, മുരളി ശർമ, ലക്ഷ്‌ണി, അലി, രോഹിണി, വെണ്ണേല കിഷോർ, രാഹുൽ രാമകൃഷ്‌ണ, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. മതങ്ങൾ തമ്മിലുള്ള ഒരു പ്രണയ കഥയാകും ചിത്രം എന്നാണ് പ്രതീക്ഷ. ഈ വർഷം ഡിസംബർ 23നാണ് 'കുഷി'യുടെ റിലീസ്. ഒരേസമയം മലയാളം, തമിഴ്‌, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

Samantha and Vijay Deverakonda latest movies: സാമന്തയുടേതായി ഏറ്റവും ഒടുവില്‍ റിലീസായ 'ശാകുന്തളം' ബോക്‌സ് ഓഫിസ്‌ പരാജയമായതിനാല്‍ കുഷിയിലാണ് താരത്തിന്‍റെ പ്രതീക്ഷ. അതേസമയം, ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റം 'ലൈഗര്‍' വലിയ രീതിയില്‍ പ്രൊമോട്ട് ചെയ്യപ്പെട്ടെങ്കിലും ചിത്രം ബോക്‌സ്‌ ഓഫിസ് പരാജയമായിരുന്നു. ഏതായാലും ഈ സൂപ്പര്‍താരങ്ങളെ ഒന്നിച്ച് ബിഗ്‌ സ്‌ക്രീനില്‍ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.

Also Read:'ഈ ലോകത്തിന് അറിയില്ല, ഒരു വര്‍ഷമായി നീ പോരാളി ആയിരുന്നുവെന്ന്' : സാമന്തയെ കുറിച്ച് വിജയ്‌ ദേവരകൊണ്ട

ABOUT THE AUTHOR

...view details