സാമന്തയുടേതായി (Samantha Ruth Prabhu) റിലീസിനൊരുങ്ങുന്ന ചിത്രമാണ് വിജയ് ദേവരകൊണ്ട (Vijay Deverakonda) നായകനായി എത്തുന്ന 'കുഷി' (Kushi). ഇപ്പോഴിതാ താരം തന്‍റെ പുതിയൊരു ഫോട്ടോ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്.
'ഫീല്‍സ്' എന്ന അടിക്കുറിപ്പോടുകൂടിയാണ് സാമന്ത ചിത്രം പങ്കുവച്ചിരിക്കുന്നത്. മനോഹരമായ പിങ്ക് ചിങ്കാരി സ്യൂട്ട് ആണ് താരം ധരിച്ചിരിക്കുന്നത്. ഒപ്പം കൂളിംഗ് ഗ്ലാസും താരം അണിഞ്ഞിട്ടുണ്ട്.
ചിത്രം പങ്കുവച്ചതിന് പിന്നാലെ കമന്‍റുകളുമായി സഹപ്രവര്‍ത്തകരും ആരാധകരും രംഗത്തെത്തി. ചുവന്ന ഹാര്‍ട്ട് ഇമോജികളും, ഫയര്‍ ഇമോജികളുമായി നിരവധി പേര്‍ കമന്‍റ് ബോക്‌സ് നിറച്ചു. 'പ്രെറ്റി ലേഡി' എന്നാണ് നടി മാളവിക മോഹനന്‍ കമന്‍റ് ചെയ്‌തത്.
Also Read:Kushi trailer| ആദ്യം പ്രണയം, പിന്നെ വിവാഹം, ഒടുവില്‍ പ്രശ്‌നങ്ങള്‍; കുഷി മനോഹര ട്രെയിലര്‍ പുറത്ത്
'പിങ്ക് നിറത്തിൽ മനോഹരം' -എന്നൊരു ആരാധകന്‍ കുറിച്ചു. 'ഈ ബാര്‍ബി ക്യൂട്ടാണ്' - മറ്റൊരാള്‍ കുറിച്ചു. 'റിയല്‍ ലൈഫ് ബാര്‍ബി', 'ബാര്‍ബി സാം' - തുടങ്ങി നിരവധി കമന്‍റുകളാണ് താരത്തിന്‍റെ കമന്‍റ് ബോക്‌സില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇതാദ്യമായല്ല തന്‍റെ ലുക്കിലൂടെ സാമന്ത ആരാധക ഹൃദയം കവരുന്നത്. അടുത്തിടെ നടന്ന 'കുഷി'യുടെ പ്രമോഷണല്‍ ഇവന്‍റിലും താരം ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. വിജയ് ദേവരകൊണ്ടയും സാമന്തയ്‌ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കറുത്ത നിറമുള്ള ഫ്ലോറല്‍ ലെഹങ്കയും ബ്രേലെറ്റ് സെറ്റും ധരിച്ചാണ് താരം 'കുഷി'യുടെ മ്യൂസിക് ലോഞ്ച് ചടങ്ങിനെത്തിയത്. സാമന്തയുടെ ഈ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സെലിബ്രിറ്റി ഡിസൈനര്‍ അര്‍പിത മേത്തയുടെ ബ്രാന്‍ഡാണ് താരം ധരിച്ചിരിക്കുന്നത്.