കേരളം

kerala

ETV Bharat / bharat

കാർ നദിയിലേക്ക് പതിച്ച് സാമന്തക്കും വിജയ് ദേവരകൊണ്ടക്കും പരിക്ക്; സംഭവം സിനിമ ചിത്രീകരണത്തിനിടെ - കുഷി സിനിമ ചിത്രീകരണം അപകടം

ഇരുവർക്കും വളരെ ആഴവും ഒഴുക്കുമുള്ള ലിഡർ നദിയുടെ ഇരുവശങ്ങളിലും കെട്ടിയിരിക്കുന്ന കയറിന് മുകളിലൂടെ വാഹനം ഓടിക്കേണ്ടി വന്നു. എന്നാൽ കാർ നദിയിലേക്ക് പതിക്കുകയായിരുന്നു.

samantha prabhu vijay deverakonda accident  kushi film shooting kashmir  accident during kushi film shooting kashmir  സാമന്തക്കും വിജയ് ദേവരകൊണ്ടക്കും പരിക്ക്  കുഷി സിനിമ ചിത്രീകരണം അപകടം  കാർ ലിഡർ നദിയിൽ പതിച്ചു
കാർ നദിയിലേക്ക് പതിച്ച് സാമന്തക്കും വിജയ് ദേവരകൊണ്ടക്കും പരിക്ക്; സംഭവം സിനിമ ചിത്രീകരണത്തിനിടെ

By

Published : May 24, 2022, 12:47 PM IST

ശ്രീനഗർ: കശ്‌മീരിലെ പ്രശസ്‌ത വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ സിനിമ ചിത്രീകരണത്തിനിടെ പ്രശസ്‌ത താരങ്ങളായ സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും പരിക്ക്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന കുഷി എന്ന ചിത്രത്തിന്‍റെ സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഇരുവർക്കും പരിക്കേറ്റതെന്ന് വൃത്തങ്ങൾ അറിയിച്ചു.

ശനിയാഴ്‌ചയായിരുന്നു അപകടം. ഇരുവർക്കും വളരെ ആഴവും ഒഴുക്കുമുള്ള ലിഡർ നദിയുടെ ഇരുവശങ്ങളിലും കെട്ടിയിരിക്കുന്ന കയറിന് മുകളിലൂടെ വാഹനം ഓടിക്കേണ്ടി വന്നു. എന്നാൽ കാർ നദിയിലേക്ക് പതിക്കുകയായിരുന്നു. തുടർന്ന് താരങ്ങൾക്ക് മുതുകിന് പരിക്കേറ്റു.

കാർ നദിയിലേക്ക് പതിച്ച് സാമന്തക്കും വിജയ് ദേവരകൊണ്ടക്കും പരിക്ക്; സംഭവം സിനിമ ചിത്രീകരണത്തിനിടെ

ഇരുവർക്കും പ്രാഥമിക ചികിത്സ നൽകി. ഞായറാഴ്‌ച താരങ്ങൾ ഷൂട്ടിങ് പുനഃരാരംഭിച്ചെങ്കിലും ദാൽ തടാകത്തിലെ ഷൂട്ടിങ്ങിനിടെ ഇരുവർക്കും വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ഇവരെ ഹോട്ടലിലേക്ക് മാറ്റുകയും ഫിസിയോതെറാപ്പിസ്റ്റുകളെ വിളിച്ചുവരുത്തി ചികിത്സ നൽകുകയും ചെയ്‌തു.

എന്നാൽ ഷൂട്ടിങ് ഷെഡ്യൂൾ പൂർത്തിയാക്കി കുഷി ടീം തിങ്കളാഴ്‌ച ഉച്ചയോടെ കശ്‌മീരിൽ നിന്ന് പുറപ്പെട്ടു. 30 ദിവസത്തെ ഷൂട്ടിങ്ങായിരുന്നു കശ്‌മീരിൽ. ഗുൽമാർഗ്, സോനാമാർഗ്, ദാൽ തടാകം, പഹൽഗാം എന്നീ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലായിരുന്നു ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. രണ്ടാമത്തെ ഷെഡ്യൂൾ ഉടനെ ആരംഭിക്കും.

സാമന്തയും വിജയ് ദേവരകൊണ്ടയും ഒരുമിക്കുന്ന റൊമാന്‍റിക് ഡ്രാമയാണ് കുഷി. ശിവ നിർവാണ ആണ് സംവിധാനം. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഈ മാസം ആദ്യം പുറത്തുവിട്ടിരുന്നു. തമിഴ്‌, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി ഈ വർഷം ഡിസംബർ 23ന് ചിത്രം തിയേറ്ററുകളിലെത്തും.

Also Read: സന്തോഷവതി ആയി സാമന്ത, സീരിയസ്‌ ആയി വിജയ്‌ ദേവരക്കൊണ്ട

ABOUT THE AUTHOR

...view details