മുംബൈ: ഗംഗുഭായ് കത്യവാടിയിലെ ആലിയ ഭട്ടിന്‍റെ പ്രകടനത്തെ പ്രശംസിച്ച് നടി സാമന്ത. ചിത്രത്തെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിച്ച സാമന്ത ആലിയയുടെ അഭിനയത്തെ വിവരിക്കാൻ വാക്കുകൾ പോരാ എന്ന് തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ചിത്രത്തിലെ ഓരോ സംഭാഷണങ്ങളും ഭാവങ്ങളും തന്‍റെ മനസിൽ എന്നന്നേക്കുമായി പതിഞ്ഞുകിടക്കുമെന്ന് സാമന്ത കുറിച്ചു.
പ്രശസ്‌ത എഴുത്തുകാരൻ ഹുസൈൻ സെയ്‌ദിയുടെ 'മാഫിയ ക്വീൻസ് ഓഫ് മുംബൈ' എന്ന പുസ്‌തകത്തെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രമാണ് ഗംഗുഭായ് കത്യവാടി. ഗംഗുഭായിയുടെ വേഷത്തെയാണ് ചിത്രത്തില്‍ ആലിയ അവതരിപ്പിച്ചത്. 1960 കളിൽ മുംബൈയിലെ റെഡ്-ലൈറ്റ് ഏരിയയായ കാമാത്തിപുരയിലെ പ്രധാനിയായ ഒരു വനിതയായിരുന്നു ഗംഗുഭായ്.