ലക്‌നൗ: ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് മെയിന്‍പുരി നിയോജക മണ്ഡലത്തില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയും അഖിലേഷ് യാദവിന്‍റെ ഭാര്യയുമായ ഡിംപിള്‍ യാദവ് മുന്നില്‍. കത്തൗളി, രാംപൂര്‍ സദാര്‍ മണ്ഡലങ്ങളില്‍ ബിജെപിയും രാഷ്‌ട്രീയ ലോക്‌ദളുമണ് ലീഡ് നിലനിര്‍ത്തുന്നത്. സമാജ് വാദി പാര്‍ട്ടി നേതാവായ മുലായം സിങ് യാദവിന്‍റെ വിയോഗത്തെ തുടര്‍ന്നാണ് മെയിന്‍പുരിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.
യുപി ഉപതെരഞ്ഞെടുപ്പ്; മെയിന്‍പൂരില്‍ ഡിംപിള്‍ യാദവ് മുന്നില്‍, കത്തൗളിയിലും രാംപൂര്‍ സദാറിലും ബിജെപി പിന്നില്‍ - Mainpuri election result
ഉത്തർപ്രദേശിലെ മെയിന്‍പുരി ലോക്‌സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി, രഖുരാജ് സിങ് ശഖ്യയെ പിന്നിലാക്കി 15,000 വോട്ടുകള്‍ക്കാണ് എസ്‌പി സ്ഥാനാർഥി ഡിംപിള്‍ യാദവ് മുന്നിട്ടു നില്‍ക്കുന്നത്.
യുപി ഉപതെരഞ്ഞെടുപ്പ്
ബിജെപി സ്ഥാനാര്‍ഥി, രഖുരാജ് സിങ് ശഖ്യയെ പിന്നിലാക്കി 15,000 വോട്ടുകള്‍ക്കാണ് ഡിംപിള്‍ യാദവ് മുന്നിട്ടു നില്‍ക്കുന്നത്. കത്തൗളിയില്‍ ബിജെപി സ്ഥാനാര്‍ഥി രാജ്‌കുമാര്‍ സെയിനിയെ പിന്നിലാക്കി രാഷ്‌ട്രീയ ലോക്‌ദള്‍ സ്ഥാനാര്‍ഥി മദന്‍ ഭയ്യ 1,000 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. രാംപൂര്‍ സദാറിലെ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി അസിം രാജ എതിരാളിയായ ബിജെപി സ്ഥാനാര്‍ഥി ആകാശ് സക്‌സേനയെ പിന്നിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.