മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സൽമാൻ ഖാനുമൊത്ത് നൃത്തം ചെയ്യുന്ന വീഡിയോ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച് താരത്തിന്‍റെ ആരാധികയും ഇന്ത്യൻ ബോക്‌സറുമായ നിഖത് സറീൻ. 'സാത്തിയ തുനേ ക്യാ കിയാ' എന്ന ഐതിഹാസിക ഗാനത്തിൽ ഇരുവരും നൃത്തം ചെയ്യുന്ന ദൃശ്യം 'ഒടുവിൽ കാത്തിരിപ്പിന് വിരാമം' എന്ന അടിക്കുറിപ്പോടെയാണ് സറീൻ പോസ്‌റ്റ് ചെയ്‌തത്. സൽമാൻ ഖാന്‍റെ അടുത്ത ചിത്രമായ കിസി കാ ഭായ് കിസി കി ജാനിന്‍റെ സെറ്റിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
സൽമാൻ ഖാനൊപ്പം റൊമാന്‍റിക്ക് ഡാന്‍സുമായി ഇന്ത്യൻ ബോക്‌സർ നിഖത് സറീൻ, വൈറല്‍ വീഡിയോ - salman khans romantic dance
തെലങ്കാന സ്വദേശിനിയായ സിറീൻ ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതയാണ്
ഐബിഎ വനിതാ ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിന്‍റെ 12-ാം പതിപ്പിൽ 5-0 ന് ആധിപത്യം നേടിയ ഇന്ത്യൻ ബോക്‌സിങ് താരം നിഖാത് സറീൻ സ്വർണ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. തെലങ്കാന സ്വദേശിനിയായ സിറീൻ ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതയാണ്. അതേസമയം ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമായ കിസി കാ ഭായ് കിസി കി ജാനിന്‍റെ ഷൂട്ടിങ് തിരക്കിലാണ് സൽമാൻ.
സൽമാനൊപ്പം പൂജ ഹെഗ്‌ഡെ, വെങ്കിടേഷ് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2023 ലെ ഈദ് ദിനത്തിൽ സിനിമ തിയേറ്ററുകളിൽ എത്തും.