പൂജ ഹെഗ്‌ഡെയ്‌ക്കൊപ്പം ഫാമിലി എന്‍റര്‍ടെയ്‌നറായ 'കിസി കാ ഭായ് കിസി കി ജാനു'മായി സൽമാൻ ഖാൻ വീണ്ടും എത്തിയിരിക്കുകയാണ്. നാലാം ദിനത്തില്‍ കലക്ഷന് ഗണ്യമായ ഇടിവ് നേരിട്ടുവെങ്കിലും, ബോക്‌സോഫിസിൽ താന്‍ ഇപ്പോഴും ഒരു മികച്ച പെര്‍ഫോമറാണെന്ന് സല്‍മാന്‍ ഖാന്‍ തെളിയിച്ചു. 'കിസി കാ ഭായ് കിസി കി ജാന്‍' റിലീസിന് ശേഷമുള്ള ആദ്യ തിങ്കളാഴ്‌ചയില്‍ കാര്യമായ ഇടിവ് നേരിട്ടെങ്കിലും, രണ്ടക്ക സംഖ്യകള്‍ കലക്‌ട് ചെയ്യാനായി.
വാരാന്ത്യത്തിൽ ശക്തമായി മുന്നേറിയ ചിത്രം റിലീസ് ചെയ്‌ത് നാലാം ദിവസത്തില്‍ പത്ത് കോടിയോളം രൂപ നേടിയതായാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ ഏവരും ഉറ്റുനോക്കിയിരുന്ന തിങ്കളാഴ്‌ചത്തെ പരീക്ഷയില്‍ ചിത്രം പാസായി. റിപ്പോര്‍ട്ടുകള്‍ പ്രകാരം 'കിസി കാ ഭായ് കിസി കി ജാൻ' 10.5 കോടി രൂപയാണ് നാലാം ദിനത്തില്‍ നേടിയത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള നാല് ദിവസത്തെ ആകെ കലക്ഷന്‍ 74 കോടി രൂപയാണ്. എന്നാല്‍ സിംഗിൾ സ്‌ക്രീനുകളിലെ പ്രകടനം തിങ്കളാഴ്‌ചയും മികച്ചതായിരുന്നു. അതേസമയം നാലാം ദിനത്തില്‍ മൾട്ടിപ്ലക്‌സ് കലക്ഷനിൽ ഇടിവ് രേഖപ്പെടുത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം തിങ്കളാഴ്‌ച, തിയേറ്ററില്‍ 15 ശതമാനം ഒക്യുപെൻസി ഉണ്ടായിരുന്നു ചിത്രത്തിന്.
അതേസമയം ആഗോളതലത്തില്‍ ചിത്രം 100 കോടി രൂപയിലധികം നേടിയിട്ടുണ്ട്. 112.80 കോടി രൂപയാണ് ആഗോള തലത്തില്‍ ചിത്രം സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദര്‍ശന ദിനത്തില്‍ വെറും 13 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം 25 കോടിയും 26 കോടിയും 'കിസി കാ ഭായ് കിസി കി ജാൻ' സ്വന്തമാക്കി.
Also Read:റിലീസിന് പിന്നാലെ സല്‍മാന്‍ ഖാന്‍ ചിത്രം ടൊറന്‍റ് സൈറ്റുകളില്‍; കിസി കാ ഭായ് കിസി കി ജാൻ ലീക്കായി