Salman Khan visited the Police Commissioner: വധ ഭീഷണിയെ തുടര്‍ന്ന് തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. സല്‍മാനും പിതാവ് സലിം ഖാനും എതിരെ കഴിഞ്ഞ മാസം വധ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് തോക്ക് ലൈസന്‍സിനായുള്ള അപേക്ഷ സമര്‍പ്പിച്ചത്. ലൈസന്‍സ് ലഭിക്കാന്‍ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയുടെ ഭാഗമായി മുംബൈ പൊലീസ് കമ്മിഷണറെ സന്ദര്‍ശിച്ചാണ് താരം അപേക്ഷ നല്‍കിയത്.
Salman Khan receiving death threat: ജൂണ്‍ അഞ്ചിനാണ് സല്‍മാന്‍ ഖാനും പിതാവിനും വധഭീഷണി മുഴക്കിയുള്ള കത്ത് വന്നത്. സലിം ഖാന്‍ എന്നും സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ നടക്കാന്‍ പോകുന്ന പതിവുണ്ട്. മുംബൈ ബാന്ദ്രയിലെ ബസ് സ്‌റ്റാന്‍റിനുള്ളില്‍ പ്രഭാത സവാരിക്ക് ശേഷം ഇരുന്ന് വിശ്രമിക്കാറുള്ള ബെഞ്ചില്‍ നിന്നാണ് ഭീഷണി കത്ത് ലഭിച്ചത്. സുരക്ഷ ഉദ്യോഗസ്ഥരാണ് കത്ത് കണ്ടെത്തിയത്.
ഗായകന്‍ സിദ്ധു മൂസേവാലയെ പോലെ സല്‍മാനെയും കൊല്ലുമെന്നായിരുന്നു കത്തിലെ ഭീഷണി. 'മൂസേവാലയുടെ അവസ്ഥ തന്നെയാകും' എന്നായിരുന്നു കത്തില്‍ കുറിച്ചിരുന്നത്. മൂസേവാലയെ കൊലപ്പെടുത്തിയ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തില്‍പെട്ടവരാണ് സല്‍മാന്‍ ഖാനും ഭീഷണി മുഴക്കിയത് എന്നാണ് സൂചന.